ഡിജി വന്‍സാര ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു
Daily News
ഡിജി വന്‍സാര ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th April 2016, 3:49 pm

D G Vanzar
അഹമ്മദാബാദ്:  ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ റിട്ടയേര്‍ഡ് ഐ.പി.എസ് ഓഫീസര്‍ ഡി.ജി വന്‍സാര ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. 2019ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വന്‍സാര ആജ്തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം പാര്‍ട്ടി ഏതാണെന്ന് വ്യക്തമാക്കാന്‍ വന്‍സാര കൂട്ടാക്കിയില്ല.

കേസില്‍ ബോംബെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച ശേഷം ഗുജറാത്തിലെത്തിയ വന്‍സാര ആദ്യം പങ്കെടുത്തത് ആര്‍.എസ്.എസ് പരിപാടിയിലായിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷം ഗുജറാത്തിലെത്തിയ വന്‍സാരെയെ മോഹന്‍ ഭാഗവതും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചിരുന്നത്.

ഏറ്റുമുട്ടല്‍ വിദഗ്ധനായ വന്‍സാര സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും ആരോപണ വിധേയനാണ്.