പത്തനംതിട്ട: നിലയ്ക്കല്‍ ചെക്ക്‌പോസ്റ്റിനു സമീപം പ്രതിഷേധവുമായി അയ്യപ്പ ഭക്തര്‍. കാല്‍നട യാത്രക്കാരെ കടത്തിവിടുന്നില്ലെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാവിലെ പത്തുമണി മുതല്‍ പമ്പയിലേക്ക് വിടുമെന്നായിരുന്നു അറിയിച്ചത്. പത്തുമണിയായിട്ടും പമ്പയിലേക്ക് പ്രവേശിപ്പിക്കാതായതോടെയാണ് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
പത്തോളം പേരാണ് പ്രതിഷേധിക്കുന്നത്. പന്ത്രണ്ടു മണിക്കുശേഷമേ ഇവിടെ നിന്നും കടത്തിവിടൂവെന്നാണ് ഇപ്പോള്‍ പറയുന്നതെന്നാണ് ഭക്തര്‍ പറയുന്നത്. മഴനനഞ്ഞായാലും തങ്ങള്‍ ഇവിടെ തന്നെ തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
നേരത്തെ നിലയ്ക്കലിന്റെ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്ര ഇവിടെ എത്തിയിരുന്നു. അദ്ദേഹവും ആദ്യം അറിയിച്ചത് പത്തുമണിക്ക് കാല്‍നടയായി എത്തുന്നവരെ കടത്തിവിടുമെന്നായിരുന്നു. വാഹനങ്ങളില്‍ എത്തുന്നവരെ പന്ത്രണ്ടു മണിക്ക് കടത്തിവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കാല്‍നടയായി എത്തിയവരെ പത്തുമണി കഴിഞ്ഞിട്ടും കടത്തിവിടാതായതോടെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.