| Tuesday, 6th November 2018, 12:38 pm

'അടിച്ചു കൊല്ലെടാ അവളെ'; ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലാന്‍ ആക്രോശിക്കുന്ന അക്രമിയുടെ വീഡിയോ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സന്നിധാനം: ശബരിമല സന്നിധാനത്ത് എത്തിയ 52 വയസുള്ള തൃശൂര്‍ സ്വദേശിനിയായ സ്ത്രീയെ കൊല്ലാന്‍ ആക്രോശം നടത്തുന്ന വീഡിയോ പുറത്ത്. ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് “അടിച്ചു കൊല്ലെടാ അവളെ” എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രിമിച്ചത്. പൊലീസിന്റെ കരവലയത്തിലുള്ള സ്ത്രീയ്ക്ക് നേരെ ആക്രമിക്കാന്‍ ശ്രിമിക്കുന്നതും വീഡിയോയില്‍ കാണാം.

രാവിലെ ശബരിമല നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ ഒരുവിഭാഗം പ്രതിഷേധക്കാര്‍ തടഞ്ഞത് വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞെങ്കിലും ഭക്തരെന്ന് അവകാശപ്പെട്ട നൂറോളം പേര്‍ ഇവരെ തടയുകയായിരുന്നു. അക്രമത്തില്‍ രാധ എന്ന സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു.

Read Also : എന്റെ മകന്റെ മരണത്തെക്കുറിച്ച് മനുഷ്യത്വം തീണ്ടാതെ ജനാര്‍ദ്ദറെഡ്ഡി സംസാരിച്ചതിനുള്ള ശാപമാണിത്; ബെല്ലാരിയിലെ വിജയത്തെക്കുറിച്ച് സിദ്ധരാമയ്യ

തശ്ശൂര്‍ സ്വദേശിനിക്ക് പുറമെ നേരത്തെ ദര്‍ശനം നടത്തിമടങ്ങുകയും വീണ്ടും ദര്‍ശനത്തിനത്തുകയും ചെയത തമിഴ്‌നാട് സ്വദേശിനിക്ക് നേരെയും പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധത്തില്‍ ഭയന്നുപോയ തൃശൂര്‍ സ്വദേശിനിയെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടാം പടിക്ക്‌തൊട്ടുതാഴെ വരെ കൂടിനിന്നായിരുന്നു അക്രമം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ക്കര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.

Read Also : പ്രായപരിധിയിലുള്ളവര്‍ ഇവിടെ എത്തില്ല, അതിന് പൊലീസുണ്ട്; പൊലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിച്ച് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി

സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാര കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പ് പ്രകാരമാണ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more