| Thursday, 15th August 2024, 12:47 pm

ഫ്രാഞ്ചൈസി ക്രിക്കറ്റ് ന്യൂസിലാന്‍ഡിന് വെല്ലുവിളി; മുന്‍ നിര താരങ്ങള്‍ കേന്ദ്ര കരാര്‍ ഒഴിവാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന് ഇന്ത്യയോടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. ഒക്ടോബര്‍ 16 മുതല്‍ 20 വരെ എം. ചിന്ന സ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാമത്തെ ടെസ്റ്റ് ഒക്ടോബര്‍ 24 മുതല്‍ 28 വരെയാണ് നടക്കുക. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ന്യൂസിലാന്‍ഡ് ക്രിക്കറ്റിലും ആഭ്യന്തര കലഹമുണ്ടെന്നാണ് .

നിലവില്‍ കിവീസിന്റെ മുന്‍ നിര താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളേക്കാള്‍ കൂടുതല്‍ വിദേശ ലീഗുകളിലെ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിക്കാനാണ് കൂടുതല്‍ താത്പര്യപ്പെടുന്നത്. മാത്രമല്ല അതിന് വേണ്ടി അന്താരാഷ്ട്ര കരാറുകള്‍ ഒഴുവാക്കുകയുമായിരുന്നു താരങ്ങള്‍. കെയ്ന്‍ വില്ല്യംസണ്‍, ട്രന്റ് ബോള്‍ട്ട്, ഫെര്‍ഗൂസണ്‍, ഫിന്‍ അലന്‍ തുടങ്ങിയ താരങ്ങളാണ് സെന്‍ഡ്രല്‍ കരാര്‍ ഒഴിവാക്കിയത്.

താരങ്ങള്‍ രാജ്യത്തിന് വേണ്ടികളിക്കാത്തതിന് കാരണം ഫ്രാഞ്ചൈസി ക്രിക്കറ്റാണെന്ന് പറയുകയാണ് ഇപ്പോള്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടിവ് സ്‌കോട്ട് വീനിക്.

‘നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ഉയര്‍ത്തുന്ന ചില വെല്ലുവിളികളുണ്ട്, ഞങ്ങളുടെ മികച്ച കളിക്കാരെ നിലനിര്‍ത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു എന്നതാണ് അതിനുദാഹരണം,’ എന്‍.സെഡ്.സി ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് വീനിങ്ക് പറഞ്ഞു.

എന്നാല്‍ കിവീസിന്റെ സ്റ്റാര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേ രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നാണ് ഇതിനോട് പ്രതികരിച്ചത്.

‘ബ്ലാക്ക് ക്യാപ്സിന് വേണ്ടി കളിക്കുന്നത് ഇപ്പോഴും എനിക്ക് പരമപ്രധാനമാണ്, ന്യൂസിലന്‍ഡിനെ പ്രതിനിധീകരിക്കുന്നതിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഗെയിമുകള്‍ വിജയിക്കുന്നതിലും എനിക്ക് അതിയായ അഭിനിവേശമുണ്ട്,’ കോണ്‍വെ പറഞ്ഞു.

Content Highlight: Devon Convey Talking About New Zealand Cricket

We use cookies to give you the best possible experience. Learn more