എന്നാല്‍ ചരിത്രകാരന്മാരെ അതിശയിപ്പിച്ചത് ഇതിന്റെ വലിപ്പമല്ല. ഇതിന്റെ അകം പേജുകളിലൊന്നില്‍ ഭയപ്പെടുത്തുന്നവിധത്തില്‍ ചെകുത്താന്റെ ഒരു വലിയ കളര്‍ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പേജുകള്‍ നിറയെ പാപവചനങ്ങളാണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം സ്വീഡനിലെ സ്‌റ്റോക്കഹോമിലുള്ള നാഷണല്‍ ലൈബ്രറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ചെകുത്താന്റെ ബൈബിള്‍ എന്നാണ് ഇത് വിളിക്കപ്പെടുന്നത്.
74 കിലോഗ്രാം ഭാരമുള്ള ഈ പുസ്തകം പൊക്കിയെടുക്കണമെങ്കില്‍ രണ്ട് പേരെങ്കിലും ശ്രമിക്കേണ്ടിവരും. മൃഗത്തോലില്‍ തീര്‍ത്ത കനമുള്ള പേജുകളാണ് ഇതിനുള്ളത്. എന്നാല്‍ എങ്ങിനെയാണ് ഇത് നിര്‍മ്മിച്ചതെന്ന് ഇതുവരെ മനസ്സിലാക്കാനായിട്ടില്ല.
ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒറ്റരാത്രികൊണ്ട് മനുഷ്യന്റെ എല്ലാ അറിവുകളും ഉള്‍പ്പെടുത്തി ഒരു ഗ്രന്ഥം എഴുതാമെന്ന് സന്യാസി സത്യം ചെയ്തു. അര്‍ധ രാത്രിയായതോടെ സന്യാസി ഏറെ നിരാശനായി. അങ്ങനെ ഗ്രന്ഥം രചിക്കുന്നതിനായി അയാള്‍ സാത്താന്റെ സഹായം തേടി.
പുസ്തകം തയ്യാറാക്കാന്‍ സഹായിച്ചാല്‍ തന്റെ ആത്മാവിനെ നല്‍കാമെന്ന് സന്യാസി ലൂസിഫറിന് (സാത്താന്‍) ഉറപ്പ് നല്‍കി. ഉടമ്പടി അംഗീകരിച്ച ലൂസിഫര്‍ തന്റെ സ്വന്തം ചിത്രം ആലേഖനം ചെയ്തുകൊണ്ട് ആ ജോലി ഏറ്റെടുത്തു. രണ്ട് തൂണുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന നിറങ്ങളോട് കൂടിയ വലിയ ചിത്രമായിരുന്നു അത്.
അതേസമയം പാലിയോഗ്രാഫറായ മൈക്കല്‍ ഗള്ളിക്കിന്റെ കൈയ്യെഴുത്ത് പരിശോധനയില്‍ ഈ പുസ്തകം ഒരാള്‍ തന്നെ എഴുതിയതാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെന്ന് നാഷണല്‍ ജ്യോഗ്രഫിക് റിപ്പോര്‍ട്ട് പറയുന്നുണ്ട്. കയ്യെഴുത്തിനെപോലെ തന്നെ ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള “ഹര്‍മനസ് ഇന്‍ക്ലൂസസ്” എന്ന കയ്യൊപ്പും ഇത് ഒരാള്‍തന്നെ എഴുതിയതാണെന്ന് വ്യക്തമാക്കുന്നു. പ്രാണികളുടെ കൂടുകള്‍ ചതച്ചെടുത്താണ് എഴുതാനുപയോഗിച്ച മഷിയുണ്ടാക്കിയത്. വിവിധ മഷികളുപയോഗിച്ച് ഒരു ലേഖകന്‍ തന്നെ ഇത് എഴുതുക എന്നത് അസാധ്യമാണെന്ന് ഗള്ളിക് പറയുന്നു.
അതേസമയം ഇത് പുനര്‍ നിര്‍മ്മിക്കണമെങ്കില്‍ അഞ്ച് വര്‍ഷമെങ്കിലും തുടര്‍ച്ചയായി എഴുതേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീര്‍ച്ചയായും ഈ ബൃഹത്ഗ്രന്ഥത്തിന്റെ കര്‍ത്താവ് എന്തെങ്കിലും ശക്തി ആര്‍ജ്ജിച്ചിട്ടുണ്ടാവുമെന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഞ്ച് വചനങ്ങളാണ് ഈ കോഡെക്‌സ് ജിഗാസില്‍ മൊത്തമായി ആലേഖനം ചെയ്തിട്ടുള്ളത്. വേദപുസ്തകത്തിലെ പഴയ നിയമത്തില്‍ തുടങ്ങുന്ന ഈ ഗ്രന്ഥത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്‌ലാവിയസ് ജോസഫസിന്റെ കൃതികളും ഉള്‍പ്പെടുന്നുണ്ട്. പുതിയ നിയമത്തിലാണ് ഇത് അവസാനിക്കുന്നത്. അവസാന ഭാഗങ്ങളില്‍ കോസ്മസിന്റെ ക്രോണിക്കിള്‍സ് ഓഫ് ബോഹീമിയ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അതേസമയം ഗ്രന്ഥത്തെ കുറിച്ച് പ്രചരിക്കുന്ന ഐതീഹ്യം വെറും തെറ്റിദ്ധാരണയാണെന്ന് ചില ഗവേഷകര്‍ പറയുന്നു. “ഹെര്‍മനസ് ഇന്‍ക്ലൂസസ്” എന്ന കയ്യൊപ്പില്‍ ഇന്‍ക്ലൂസസ് എന്ന പദം ക്രൂര ശിക്ഷയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ തപസ്വി എന്ന വാക്കിന് സമാനമായ അര്‍ത്ഥമാണ് ഈ പദത്തിനുള്ളത്.
അതായത് ഏകാന്തവാസിയായി ഈ ഗ്രന്ഥത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സന്യാസിയുടേതാണ് ഈ കയ്യൊപ്പ് എന്ന് മനസ്സിലാക്കാം.
കൂടുതല്‍ വായിക്കുക