| Sunday, 10th February 2019, 1:56 pm

ദേവികുളത്ത് നടക്കുന്നത് അനധികൃത നിര്‍മ്മാണം; സബ് കളക്ടര്‍ ഹൈക്കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ദേവികുളത്ത് നടക്കുന്ന പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം ഹൈക്കോടതിയെ അറിയിക്കുമെന്ന് സബ് കളക്ടര്‍ രേണുരാജ്. ഇത് സംബന്ധിച്ച് നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. എം.എല്‍.എയോട് മോശമായി പെരുമാറിയെന്ന ആരോപണവും രേണുരാജ് നിഷേധിച്ചു.



എം.എല്‍.എ എന്ന് മാത്രമാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. എം.എല്‍.എ തന്നോട് പരുഷമായി സംസാരിച്ചു. റവന്യു വകുപ്പ് നടപടി തടസ്സപ്പെടുത്തിയ എം.എല്‍.എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കുമെന്നും രേണുരാജ് പറഞ്ഞു.

ALSO READ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസപ്പെടുത്തി (വീഡിയോ)

മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ തടഞ്ഞതും സബ് കളക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

അതേസമയം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരേ ദേവികുളം സബ് കളക്ടര്‍ പരാതി നല്‍കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ രേണുരാജ് തന്റെ പരാതി അറിയിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സഹിതം വിശദമായ പരാതി നല്‍കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more