ദേവികുളം എം.എല്‍.എ എ. രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
Kerala News
ദേവികുളം എം.എല്‍.എ എ. രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st June 2021, 10:52 pm

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ. രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

സ്പീക്കറുടെ ചേംബറില്‍ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ. എ.രാജയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്.

തമിഴിലായിരുന്നു എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ രാജയുടെ സത്യപ്രതിജ്ഞ ദൈവനാമത്തിലോ സഗൗരവമോ അല്ലാത്തതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യമുയര്‍ന്നത്.

തോട്ടം മേഖല ഉള്‍പ്പെടുന്ന ദേവികുളം മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആണ് എ. രാജ മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യു.ഡി.എഫിലെ ഡി. കുമാറിനെ 7848 വോട്ടിനാണ് തോല്‍പ്പിച്ചത്.

ആദ്യമായി നിയമസഭയിലെത്തിയ എ. രാജ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗവുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Devikulam MLA A Raja will take oath again in Speaker’s chamber