| Thursday, 19th September 2024, 2:22 pm

മലയാളത്തില്‍ ഏറ്റവും മെച്വര്‍ഡായി തോന്നിയ യുവനടന്മാര്‍ അവരാണ്: ദേവി അജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ അവതരാക,നടി, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ് ദേവി അജിത്. 2000ത്തില്‍ റിലീസായ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2009ന് ശേഷം സിനിമയില്‍ നിന്ന് വലിയ ബ്രേക്കെടുത്ത ദേവി 2015ല്‍ റിലീസായ ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ സിനിമാലോകത്ത് സജീവമായി. ഗപ്പി, ലൂക്ക, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിലെ സീനിയര്‍ നടന്മാരോടൊപ്പവും യുവനടന്മാരോടൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും പലരും വ്യത്യസ്ത സ്വഭാവമുള്ളവരാണെന്നും ദേവി പറഞ്ഞു. മമ്മൂട്ടി ജെനുവിന്‍ ആയിട്ടുള്ള നടനാണെന്ന് പറഞ്ഞ ദേവി മോഹന്‍ലാല്‍ വളെര ഫ്രണ്ട്‌ലിയാണെന്നും കൂട്ടിച്ചേര്‍ത്തു. യുവനടന്മാരില്‍ പൃഥ്വി വളരെ കൂളാണെന്നും ദേവി പറഞ്ഞു. താന്‍ പരിയപ്പെട്ട യുവനടന്മാരില്‍ ഏറ്റവും മെച്വര്‍ഡായി തോന്നിയത് ബേസിലിനെയാണെന്നും ദേവി കൂട്ടിച്ചേര്‍ത്തു.

ഫീല്‍ഡില്‍ എങ്ങനെ നിക്കണമെന്ന് കൃത്യമായി പഠിച്ച വ്യക്തിയാണ് ബേസിലെന്നും പരിചയപ്പെട്ട സമയത്ത് തനിക്ക് അങ്ങനെ തോന്നിയെന്നും ദേവി പറഞ്ഞു. എവിടെ എങ്ങനെ എന്ത് പറയണമെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ബേസിലെന്നും ദേവി കൂട്ടിച്ചേര്‍ത്തു. ബേസിലിനെപ്പോലെ തന്നെ വിനീത് ശ്രീനിവാസനും മെച്വര്‍ഡാണെന്ന് ദേവി പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവി ഇക്കാര്യം പറഞ്ഞത്.

‘ലാലേട്ടന്‍ പക്കാ ജെന്റില്‍മാനാണ്. നമ്മളോട് എപ്പോഴും ഫ്രണ്ട്‌ലിയായി പെരുമാറും, എങ്ങനെ ക്യാമറക്ക് മുന്നില്‍ നില്‍ക്കണമെന്ന് പറഞ്ഞുതരും അങ്ങനെയൊക്കെയാണ് പുള്ളി. മമ്മൂക്ക പക്കാ ജെനുവിനാണ്. പലരും പുള്ളിയെപ്പറ്റി ദേഷ്യത്തിന്റെ കാര്യം പറയുമെങ്കിലും ആവശ്യമില്ലാതെ പുള്ളി ദേഷ്യപ്പെടാറില്ല. പൃഥ്വിയും അതുപോലെ കൂളാണ്.

യുവനടന്മാരില്‍ ഏറ്റവും മെച്വര്‍ഡായി തോന്നിയത് ബേസിലിനെയാണ്. അയാളെ പരിചയപ്പെടുന്ന സമയത്ത് തന്നെ നമുക്ക് അത് ഫീല്‍ ചെയ്യും. എവിടെ, എന്ത് എങ്ങനെ പറയണമെന്ന കൃത്യമായ ബോധ്യം ബേസിലിനുണ്ട്. ഈ ഫീല്‍ഡില്‍ എങ്ങനെ നില്‍ക്കണമെന്ന് അയാള്‍ക്ക് കൃത്യമായി അറിയാം. ബേസിലിനെപ്പോലെ മെച്വര്‍ഡായിട്ടുള്ള മറ്റൊരു നടന്‍ വിനീത് ശ്രീനിവാസനാണ്. ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സിലാണ് ഈ പറയുന്നത്,’ ദേവി അജിത് പറഞ്ഞു.

Content Highlight: Devi Ajith about Basil Joseph and Vineeth Sreenivasan

We use cookies to give you the best possible experience. Learn more