മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നെതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്.
ഫഡ്‌നാവിസ് രാജിവെക്കണമെന്നും മാലിക് പറഞ്ഞു. പാര്‍ട്ടിയുടെ മുഴുവന്‍ എം.എല്‍.എമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
”അജിത്ത് പവാര്‍ ഒരു തെറ്റു ചെയ്തു. അത് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെ മുതല്‍ നടക്കുന്നുണ്ട്. അദ്ദേഹം തെറ്റു തിരിച്ചറിഞ്ഞാല്‍ നന്നായിരിക്കും.”, നവാബ് മാലിക് പറഞ്ഞു.
അതേസമയം, ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.