| Thursday, 5th December 2024, 8:14 pm

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ രണ്ട് ഉപമുഖ്യമന്ത്രിമാരായ ശിവസേനയുടെ ഏകനാഥ് ഷിൻഡെ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) അജിത് പവാർ എന്നിവർക്കൊപ്പം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മുംബൈയിലെ ആസാദ് മൈതാനത്താണ് ചടങ്ങ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പിയെയും ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ) സഖ്യകക്ഷികളെയും പ്രതിനിധീകരിക്കുന്ന നിരവധി മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

ഇതോടെ ദിവസങ്ങളായി നീണ്ട നിന്നിരുന്ന ആര് മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിതത്വമാണ് അവസാനിച്ചത് .

ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നത്. 2014 ഒക്‌ടോബർ മുതൽ 2019 നവംബർ വരെ അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി. 44-ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ഭരണം 2019 നവംബർ 23 മുതൽ 28 വരെ അഞ്ച് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ.

Content Highlight: Devendra Fadnavis takes oath as Maharashtra CM for third time

Latest Stories

We use cookies to give you the best possible experience. Learn more