എന്‍.സി.പിയുടെ അജിത് പവാറിന് നന്ദി അറിയിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്; 'സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് നേതാക്കളും ഒപ്പം ചേര്‍ന്നു'
national news
എന്‍.സി.പിയുടെ അജിത് പവാറിന് നന്ദി അറിയിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്; 'സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് നേതാക്കളും ഒപ്പം ചേര്‍ന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 9:02 am

മുംബൈ: അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്. എന്‍.സി.പിയുടെ അജിത് പവാറിന് എന്റെ നന്ദി അറിയിക്കുന്നുവെന്നായിരുന്നു ദേവേന്ദ്രഫഡ്‌നാവിസിന്റെ പ്രതികരണം.

‘ബി.ജെ.പിയുമായി കൈകോര്‍ത്ത് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി തയ്യാറായ എന്‍.സിയുടെ അജിത് പവാറിന് നന്ദി അറിയിക്കുന്നു. മറ്റ് നേതാക്കളും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നും ജനങ്ങളുടെ താല്‍പര്യം ശിവസേന മാനിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ സഹോദരി പുത്രനാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാര്‍.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ രാഷ്ട്രീയ നീക്കം.

എന്‍.സി.പി-ശിവസേന ചര്‍ച്ചകള്‍ ഊര്‍ജിതമാവുമ്പോഴും ഒരു ഘട്ടത്തില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷത നീക്കത്തിനൊടുവിലാണ് ബി.ജെ.പിയും എന്‍.സി.പിയും കൈകോര്‍ക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ