| Thursday, 2nd January 2020, 10:08 pm

'തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ദേവേന്ദ്രഫഡ്‌നാവിസും '; രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസിനും പാര്‍ട്ടി നേതാവായ ഗിരീഷ് മഹാജനും പങ്കുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്‌നാഥ് ഗഡ്‌സെ. ചില നേതാക്കള്‍ തന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാന്‍ നോക്കിയെന്നും ഏക്‌നാഥ് ഗഡ്‌സെ മറാത്തി വാര്‍ത്താ ചാനലായ എ.ബി.പി മജ്ഹയോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജാല്‍ഗോണ്‍ ജില്ലയിലെ മുക്തൈനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ എനിക്ക് ടിക്കറ്റ് തരുന്നതിനെ ദേവേന്ദ്രഫഡ്‌നാവിസും ഗിരീഷ് മഹാജനും എതിര്‍ത്തിരുന്നെന്ന് ഞാന്‍ പാര്‍ട്ടിയുടെ കോര്‍ കമ്മറ്റി അംഗങ്ങളോട് പറഞ്ഞിരുന്നു. ബി.ജെ.പി കേന്ദ്രകമ്മിറ്റി എനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തന്നപ്പോഴും ഇവര്‍ എതിര്‍ക്കുകയായിരുന്നു.’ ഏക്‌നാഥ് ഗഡ്‌സെ പറഞ്ഞു.

ഭുമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍പെട്ട് അന്നത്തെ ബി.ജെ.പി സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന ഏക്‌നാഥ് ഗഡ്‌സെ 2016 ല്‍ രാജി വെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് നല്‍കാതിരുന്നതോടെ അദ്ദേഹത്തിന് മന്ത്രിസഭയില്‍ തിരിച്ചെത്താനായില്ല.

ഏക്‌നാഥ് ഗഡ്‌സയെ കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ വിനോദ് താഡെ, പ്രകാശ് മെഹ്ത, ചന്ദ്രശേഖര്‍ ഭവന്‍കുളെ എന്നിവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more