ബെംഗളൂരു: കര്‍ണാടക സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം വേണ്ടത്ര ആലോചിക്കാതെ എടുത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. സംസ്ഥാനത്തെ കര്‍ഷകരും തൊഴിലാളികളും ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അവയ്ക്കുള്ള പരിഹാരം ആലോചിക്കാതെയാണ് ലോക്ഡൗണ്‍ നീട്ടീയതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുതിര്‍ന്ന പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, മൊത്തക്കച്ചവടക്കാര്‍ എന്നിവരുമായി ലോക്ഡൗണിന് മുമ്പ് നിലവിലെ അവസ്ഥ വിശദമായി ചര്‍ച്ച ചെയ്യണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 61%പേരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണെന്നും അദ്ദേഹം മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെഴുതിയ കത്തില്‍ പറഞ്ഞു.
കൃഷി ചെയ്യാന്‍ കഴിയണം, വിളകള്‍ നല്ല വിലക്ക് വില്‍ക്കാന്‍ കഴിയണം, കയറ്റുമതിയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യണം. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൂലിതൊഴിലാളികള്‍ക്കും സഹായം നല്‍കണമെന്നും ദേവഗൗഡ കത്തില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താന്‍ അയച്ച കത്തില്‍ രാജ്യം കൊവിഡ് വ്യാപനത്തിനെതിരെ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ചു. വ്യാപനത്തെ തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച ലോക്ഡൗണ്‍ കര്‍ഷകരുടെ ജീവിതത്തെ ദുരിതത്തിലാക്കിയെന്നും പ്രധാനമന്ത്രിയോട് പറഞ്ഞെന്നും ദേവഗൗഡ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ