Kerala News
പൗരത്വ നിയമത്തിനെതിരെ കേരളം ഐക്യകണ്‌ഠേന പ്രമേയം അവതരിപ്പിച്ചത് പ്രശംസനീയം; ദേവഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 31, 06:00 pm
Tuesday, 31st December 2019, 11:30 pm

ഗുരുവായൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം അവതരിപ്പിച്ചത് പ്രശംസനീയമാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡ. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ദേവഗൗഡയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉത്കണ്ഠ പരത്തിയിരിക്കുകയാണ്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പ്രസ്താവനകള്‍ രാജ്യത്തെ മതേതരമായ ഐക്യത്തെ തകര്‍ക്കും. രാഷ്ട്രീയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ദേവഗൗഡ പറഞ്ഞു.

കോട്ടക്കലില്‍ ആയുര്‍വേദ ചികിത്സ നടത്തുന്നതിന് വേണ്ടി ദേവഗൗഡ കേരളത്തിലുണ്ടായിരുന്നു. കര്‍ണാടകത്തിലേക്ക് മടങ്ങുന്ന വഴിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.

ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസും ഭരണസമിതിയംഗം കെ.കെ. രാമചന്ദ്രനും ചേര്‍ന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ