വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക ചണ്ഡീഗഡിനെ നേരിടുകയാണ്. ശാസ്ത്രി മെയ്ഡന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തില്‍ കര്‍ണാടകക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യന്‍ യുവ ബാറ്റര്‍ ദേവദത്ത് പടിക്കല്‍.
103 പന്തില്‍ 114 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഒമ്പത് ഫോറുകളുടെയും ആറ് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു പടിക്കലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. അര്‍സലാന്‍ ഖാന്റെ പന്തില്‍ ഭഗ്മേന്ദര്‍ ലാതറിന് ക്യാച്ച് നല്‍കിയായിരുന്നു പടിക്കല്‍ പുറത്തായത്.
കർണാടകയുടെ ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർ രവികുമാർ സാമ്രാത്ത് പത്ത് പന്തിൽ അഞ്ച് റൺസും നായകൻ മയാങ്ക് അഗർവാൾ 17 പന്തിൽ 19 നേടി പുറത്തായിരുന്നു.
6.4 ഓവറിൽ 38 റൺസിൽ നിൽക്കേ രണ്ട് വിക്കറ്റുകൾ നഷ്ടമായ കർണാടകയുടെ ഇന്നിങ്സിനെ പടിക്കൽ നിഖിൻ ജോസിനെ കൂട്ട്പിടിച്ചുകൊണ്ട് കർണാടകയുടെ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 171 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലാണ് പടിക്കല്‍. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയിട്ടുള്ളത്.
ദേവദത്ത് പടിക്കലിന്റെ അവസാന അഞ്ച് ഇന്നിങ്‌സ് സ്‌കോറുകള്‍ (റണ്‍സ്, ബോള്‍)
71*(35)
117(122)
70(69)
93*(57)
114(10
ലിസ്റ്റ് എ ക്രിക്കറ്റില്‍ 29 ഇന്നിങ്ങ്‌സുകളില്‍ നിന്നും എട്ട് സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളുമാണ് പടിക്കലിന്റെ അക്കൗണ്ടിലുള്ളത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് താരം ട്രേഡ് ചെയ്യപ്പെട്ടിരുന്നു.
Content Highlight: Devdutt Padikkal scored a hundred against Chandigarh in vijay hazare trophy.