ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗവും വാംഖഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ അഞ്ച് ഓവര്‍ സമാപിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സാണ് ലഖ്‌നൗ നേടിയത്.
എന്നാല്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗവിന് ആദ്യ ഓവറില്‍ തന്നെ ദേവ്ദത്ത് പടിക്കലിനെ നഷ്ടപ്പെട്ടിരിക്കുകയാണ്. നുവാന്‍ തുഷാര എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് താരം പുറത്തായത്. മികച്ച ഒരു ഇന്‍സ്വിങ് ബോളില്‍ എല്‍.ബി.ഡബ്ലിയുവിലൂടെ ഗോള്‍ഡന്‍ ഡക്ക് ആയി പുറത്താക്കുകയായിരുന്നു താരം. വിക്കറ്റിനെതിരെ അപ്പീല്‍ ചെയ്‌തെങ്കില്‍ തേര്‍ഡ് അമ്പയര്‍ ഡിസിഷനും താരത്തിന് എതിരായിരുന്നു.
Golden duck for Devdutt Padikkal 🤯
Nuwan Thushara strikes in the very first over! 🔥
📸: Jio Cinema#IPL2024 #MIvLSG #CricketTwitter pic.twitter.com/uyqhVVvFBW
— Sportskeeda (@Sportskeeda) May 17, 2024
ഈ സീസണില്‍ വമ്പന്‍ പരാജയം ആയിരുന്നു എല്‍.എസ്.ജി താരം. 2024 സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് വെറും 38 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. അതില്‍ 13 റണ്‍സിന്റെ ഹൈ സ്‌കോര്‍ മാത്രമാണ് പടിക്കലിന് ഉള്ളത്.
പടിക്കലിനെ സംബന്ധിച്ചിടത്തോളം വമ്പന്‍ പരാജയമായ ഒരു സീസണായിരുന്നു 2024. ശരാശരിയും 73.8 സ്‌ട്രൈക്ക് റേറ്റും ആണ് താരത്തിന്. വെറും മൂന്ന് ഫോര്‍ മാത്രമാണ് ഈ സീസണില്‍ താരത്തിന് നേടാന്‍ സാധിച്ചത്. ഇതോടെ വമ്പന്‍ വിമര്‍ശനങ്ങളാണ് താരത്തിന് ഏല്‍ക്കേണ്ടി വന്നത്. നിലവില്‍ കെ.എല്‍. രാഹുല്‍ 9 പന്തില്‍ 5 റണ്‍സും 20 പന്തില്‍ 27 റണ്‍സ് നേടി സ്റ്റേയിനിസുമാണ് ക്രീസില്‍.
A forgettable season comes to an end for Devdutt Padikkal 😕🏏#IPL2024 #LSG #DevduttPadikkal #CricketTwitter pic.twitter.com/3Liq1fxbnz
— Sportskeeda (@Sportskeeda) May 17, 2024
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ദി, ഡെ ബ്രവിസ്, സൂര്യകുമാര്‍ യാദവ്, നെഹാല്‍ വധേര, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റൊമാരിയോ ഷെഫെഡ്, അന്‍ഷുല്‍ കാംബോജ്, പിയൂഷ് ചൗള, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, നുവാന്‍ തുഷാര
ലഖ്‌നൗ പ്ലെയിങ് ഇലവന്‍: കെ.എല്‍. രാഹുല്‍ (ക്യപ്റ്റ്‌റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, മുഹ്‌സിന്‍ ഖാന്‍
Content Highlight: Devdutt Padikkal Is Big Flop In 2024 IPL