ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സാണ് നേടിയത്.
തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ പൂജ്യം റണ്‍സിനാണ് പുറത്തായത്. എട്ട് പന്ത് കളിച്ചാണ് താരം മടങ്ങിയത്. മത്സരത്തില്‍ രണ്ടാം ഓവറിന് എത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ജെയ്‌സ്വാളിനെ നഥാന്‍ മെക്‌സ്വീനിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.
Australia on the front foot early in Perth 👊#AUSvIND live 👉 https://t.co/vGjR1dZqlt#WTC25 pic.twitter.com/wFF51ux4nj
— ICC (@ICC) November 22, 2024
മാത്രമല്ല മൂന്നാമനായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലും ഇന്ത്യയെ നിരാശപ്പെടുത്തുകയായിരുന്നു. പൂജ്യം റണ്‍സിനാണ് താരവും മടങ്ങിയത്. 23 പന്ത് കളിച്ച് ഹേസല്‍വുഡിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് താരം പുറത്തായത്. ഇതോടെ നാണക്കേഡിന്റെ ഇരട്ട റെക്കോഡും താരം ടെസ്റ്റില്‍ നേടിയിരിക്കുകയാണ്.
താരം, നേരിട്ട പന്ത്, വേദി, വര്‍ഷം
ദേവ്ദത്ത് പടിക്കല്‍ – 23 – പെര്‍ത്ത് – 2024
ദത്തു ഫട്ക്കര്‍ – 22 – മെല്‍ബണ്‍ – 1948
കാര്‍സണ്‍ ഗാര്‍വി – 21 – മെല്‍ബണ്‍ – 1981
മൊഹീന്ദര്‍ അമരാന്ത് – 17 – ബ്രിസ്‌ബോന്‍ – 1977
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് പുറത്താകുന്ന ഇന്ത്യന്‍ താരം, നേരിട്ട പന്ത്, എതിരാളി, വര്‍ഷം
ഇര്‍ഫാന്‍ പത്താന്‍ – 29 – പാകിസ്ഥാന്‍ – 2005
സുരേഷ് റെയ്‌ന – 29 – ഇംഗ്ലണ്ട് – 2011
ഋഷബ് പന്ത് – 29 – ഇംഗ്ലണ്ട്- 2018
മുനാഫ് പട്ടേല്‍ – 28 – വെസ്റ്റ് ഇന്‍ഡീസ് – 2006
ജസ്പ്രീത് ബുംറ – 26 – ഇംഗ്ലണ്ട് – 2024
സഞ്ജയ് മഞ്ജരേക്കര്‍ – 25 – സൗത്ത് ആഫ്രിക്ക – 1992
വി.വി.എസ്. ലക്ഷമണ്‍ – 24 – ഇംഗ്ലണ്ട് – 2008
ദേവ്ദത്ത് പടിക്കല്‍ – 23 – ഓസ്‌ട്രേലിയ – 2024
മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ നിശ്ബ്ദമാക്കി വെറും അഞ്ച് റണ്‍സിന് പുറത്താകുകയായിരുന്നു താരം. ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയുടെ കയ്യിലാകുകയായിരുന്നു കിങ് കോഹ്‌ലി.
കെ.എല്‍. രാഹുലിനാണ് ക്രീസില്‍ കൂടുതല്‍ നേരം ചെലവഴിക്കാന്‍ സാധിച്ചത്. 74 പന്തില്‍ 26 റണ്‍സ് നേടിയാണ് താരം പുറത്തായത്. ധ്രുവ് ജുറെല്‍ 11 റണ്‍സിനും കൂടാരം കയറി. ഇരുവരുടേയും വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. റിഷബ് പന്ത് 17 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.
ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി, ഋഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ ഷെഡ്ഡി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറജ്
ഓസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവന്‍
ഉസ്മാന്‍ ഖവാജ, നഥാന്‍ മക്‌സ്വീനി, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലര്‌സ് കേരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്
Content Highlight: Devdutt Padikkal In Unwanted Record Achievement In Test