| Wednesday, 20th November 2024, 7:48 pm

ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യയുടെ വണ്‍ ഡൗണ്‍ ബാറ്റര്‍ മലയാളിയോ? ആകാംക്ഷയില്‍ ക്രിക്കറ്റ് ലോകം!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഹോം അഡ്വാന്റേജ് പൂര്‍ണമായും മുതലെടുക്കാന്‍ ഉറച്ചുതന്നെയാകും കങ്കാരുപ്പട പിച്ചൊരുക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സ്വപ്നം കാണുന്ന ഓസ്‌ട്രേലിയക്ക് ഈ സൈക്കിളില്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന അവസാന പരമ്പര നിര്‍ണായകമാണ്.

എന്നാല്‍ പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് ശുഭ്മാന്‍ ഗില്‍ ഒഴിവായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെ മാനേജ്മെന്റ് ഗില്ലിന്റെ പകരക്കാരെയും തെരഞ്ഞെടുത്തിരുന്നു. സായി സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരായിരുന്നു മുന്‍ നിരയില്‍.

ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ ഗില്ലിന്റെ തിരിച്ചുവ് ആശങ്കയിലായതുകൊണ്ട് മലയാളി താരം ദേവ്ദത്ത് പടിക്കലിനെ വണ്‍ ഡൗണ്‍ ബാറ്ററായി കൊണ്ടുവന്നേക്കാമെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന ദേവ്ദത്ത് പടിക്കല്‍ 2024ല്‍ ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഒരു ടെസ്റ്റില്‍ നിന്ന് 65 റണ്‍സ് നേടിയിരുന്നു. ഒരു മത്സരമാണ് കളിച്ചതെങ്കിലും ധാരാളം ആഭ്യന്തര മത്സരങ്ങളിലെ അനുഭവസമ്പത്ത് പടിക്കലിനുണ്ട്. 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ദേവ്ദത്ത് 42.49 ശരാശരിയില്‍ 2677 റണ്‍സ് നേടിയിട്ടുണ്ട്.

ഓപ്പണിങ് മുതല്‍ ആറാം നമ്പര്‍ സ്ലോട്ട് വരെ കളിക്കാന്‍ മികവുള്ള താരം ഇന്ത്യയ്ക്ക് വേണ്ടി വണ്‍ ഡൗണായി ബാറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. മാത്രമല്ല പേസിന് മുന്‍ഗണനയുള്ള പിച്ചില്‍ ഉയരം കൊണ്ട് പന്തുകളെ അനായാസം ഡിഫന്റ് ചെയ്യാന്‍ താരത്തിന് സാധിക്കും.

Content Highlight: Devdutt Padikkal Have Chance To Play For India In Border Gavasker Trophy

We use cookies to give you the best possible experience. Learn more