| Friday, 2nd June 2023, 8:07 pm

ഭീഷ്മ പര്‍വ്വം തിരക്കഥാകൃത്ത് ഇനി ഉണ്ണികൃഷ്ണനൊപ്പം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു. ദേവദത്ത് തന്നെയാണ് ഇതിന്റെ സൂചനകള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയത്. സംവിധാനം ഉണ്ണികൃഷ്ണന്‍ ബി, കഥ, തിരക്കഥ, സംഭാഷണം ദേവദത്ത് ഷാജി എന്നെഴുതിയ വെള്ള പേപ്പറിന്റെ ചിത്രമാണ് ദേവദത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ദേവദത്ത് ഷാജി സംവിധായകനാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചിയേഴ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഗണേഷ് മേനോനും ലക്ഷ്മി വാര്യരും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ദേവദത്ത് സംവിധാനം ചെയ്യുന്നത്.

‘വികൃതി’, ‘ജാനെമന്‍’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് ചിയേഴ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ദേവദത്ത് തന്നെയാണ്.

2022ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭീഷ്മപര്‍വ്വം. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, നാദിയ മൊയ്ദു, ശ്രീനാഥ് ഭാസി, അബു സലീം എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

ക്രിസ്റ്റഫറാണ് ഒടുവില്‍ ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം. എന്‍കൗണ്ടര്‍ കില്ലിങ്ങിനെ പ്രമേയമാക്കി വന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായത്. സ്‌നേഹ, ഷൈന്‍ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: devduath Shaji and director B. Unnikrishnan unites for new movie

We use cookies to give you the best possible experience. Learn more