| Thursday, 13th March 2014, 9:17 am

കുട്ടികളുടെ ഇരട്ട പൗരത്വം: ദേവയാനി ഖൊബ്രഗഡെ വീണ്ടും വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയുടെ രണ്ട് പെണ്‍ മക്കള്‍ക്ക് ഒരേസമയം ഇന്ത്യയുടെയും യു.എസിന്റെയും പാസ്‌പേര്‍ട്ടുകള്‍ ഉള്ളതായി സര്‍ക്കാര്‍ കണ്ടെത്തി.

ദേവയാനി ഖൊബ്രഗഡെയുടെ നാലും ഏഴും വയസ്സുള്ള പെണ്‍ മക്കള്‍ക്കാണ് ഇരു രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഇരട്ട പൗരത്വം നേടുന്നത് ഇന്ത്യന്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്.

എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കന്‍ ദേവയാനി ഖൊബ്രഗഡെ തയ്യാറായിട്ടില്ല.

വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ ദേവയാനി ഖൊബ്രഗഡെയെ സംരക്ഷിക്കാന്‍ കീഴ്‌വഴക്കങ്ങള്‍ വിട്ട് പ്രവര്‍ത്തിച്ച സര്‍ക്കറിനെ ഞെട്ടിച്ചിരിക്കുകയാണ് പുതിയ കണ്ടെത്തല്‍.

കുട്ടികള്‍ക്ക് ഇരു രാജ്യങ്ങളുടെയും പൗരത്വമുള്ളതിനാല്‍ ഈ രണ്ടു രാജ്യങ്ങളില്‍നിന്നുമുള്ള സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാകും. ദേവയാനിയുടെ ഭര്‍ത്താവ് യു.എസ് പൗരനാണ്. ഇന്ത്യന്‍ നിയമപ്രകാരം നയതന്ത്രജ്ഞരുടെ ഭര്‍ത്താവിന് ഇന്ത്യന്‍ പൗരത്വം വേണമെന്നാണ്.

ദേവയാനി ഖൊബ്രഗഡെയുടെ ഭര്‍ത്താവ് ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇന്ത്യയില്‍ ഒരു നിശ്ചിതകാലം താമസിക്കുന്നത് വരെ ഇന്ത്യന്‍ പൗരത്വം നല്‍കാനാവില്ലെന്ന നിയമമുള്ളതിനാല്‍ അനുവദിക്കാനായിട്ടില്ല.

We use cookies to give you the best possible experience. Learn more