തിരുവനന്തപുരം: ആരാധനക്കൊപ്പം ആതുര സേവനവും ഉറപ്പാക്കി കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഫേസ്ബുക്ക് പ്രസ്താവനയിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും.
ഒരു ദേവസ്വത്തിന്റെ കീഴില്‍ ആദ്യമായാണ് ഡയാലിസിസ് കേന്ദ്രം ഒരുക്കുന്നതെന്നും ആറ് ഏക്കര്‍ ഭൂമിയില്‍ വ്യക്കയുടെ ആകൃതിയിലാണ് പൂര്‍ണമായും ശീതീകരിച്ച ആശുപത്രി മന്ദിരം നിര്‍മിച്ചിട്ടുളളതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 10 ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 15 യൂണിറ്റുകള്‍ കൂടി ഉടനെ സ്ഥാപിക്കുമെന്നും ഇതോടെ പ്രതിദിനം 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനാകുമെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
ആരാധനക്കൊപ്പം ആതുര സേവനവും ഉറപ്പാക്കി കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. പകല്‍ 11.30ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും.
ഒരു ദേവസ്വത്തിന്റെ കീഴില്‍ ആദ്യമായാണ് ഡയാലിസിസ് കേന്ദ്രം ഒരുക്കുന്നത്. 6 ഏക്കര്‍ ഭൂമിയില്‍ വ്യക്കയുടെ ആകൃതിയിലാണ് പൂര്‍ണമായും ശീതീകരിച്ച ആശുപത്രി മന്ദിരം നിര്‍മിച്ചിട്ടുളളത്. നിലവില്‍ പത്ത് ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 15 യൂണിറ്റുകള്‍ കൂടി ഉടനെ സ്ഥാപിക്കും. ഇതോടെ പ്രതിദിനം 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. അടുത്ത ഘട്ടമായി വൃക്ക മാറ്റിവെയ്ക്കലടക്കം സൗകര്യങ്ങളുള്ള നെഫ്രോളജി റിസര്‍ച്ച് സെന്ററാണ് സര്‍ക്കാരിന്റെയും മലബാര്‍ ദേവസ്വത്തിന്റെയും ലക്ഷ്യം.
Contenthighlight: Devaswom minister K Radhakrishnan said that dialysis center of kadambuzha will be innaguarated tomorrow