| Friday, 12th October 2018, 11:51 am

ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി; സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കാണ് നോട്ടീസ്

സുബ്രഹ്മണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ്, എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് നോട്ടീസ് അയച്ചത്


Read Also : നവദമ്പതികളടക്കം പതിനെട്ടാം പടികയറി ശബരിമലയിലെത്തിയതിന് തെളിവുകള്‍ പുറത്ത്


കൂടാതെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് എന്നീ സംഘടനകള്‍ക്കും നോട്ടീസ് അയിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളുടെ നിയന്ത്രണം അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ അടങ്ങുന്ന സമിതികള്‍ക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയായി മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഹര്‍ജിയില്‍ പറയുന്നു.

ദേവസ്വം ബോര്‍ഡുകളുടെ ഘടന ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ടി.ജി മോഹന്‍ദാസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു തള്ളിയതിനെതിരെയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

We use cookies to give you the best possible experience. Learn more