ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം; സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു
Kerala News
ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം; സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 8:19 am

 

ശബരിമല: തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പു ചോദിച്ച് അയ്യപ്പ സന്നിധിയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം. ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായാണ് സന്നിധാനത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടന്നത്.

തന്ത്രി കണ്ഠര് രാജീവര് മാപ്പപേക്ഷിച്ചുള്ള പ്രതിജ്ഞ വായിച്ചു. മറ്റുള്ളവര്‍ ഇത് ഏറ്റുചൊല്ലി ശ്രീകോവില്‍ മൂന്നു തവണ പ്രദക്ഷിണം വെച്ച് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാളികപ്പുറത്തും ഇതേ ചടങ്ങ് നടന്നു.

Also Read:സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ആ ചിത്രവും വ്യാജം; യെച്ചൂരിയോടൊപ്പമുള്ളത് സുഹാസിനിയല്ല, സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്

ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി ശങ്കരദാസ്, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ ചേര്‍ന്ന് സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു.

ചുവന്നപട്ടില്‍ പൊതിഞ്ഞ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ശിരസിലേറ്റി തൊഴുതു നിന്നു.

സമൂഹ പെരിയോന്‍ അമ്പാടത്തു വിജയകുമാര്‍, സെക്രട്ടറി പുറയാറ്റിക്കളരി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആലങ്ങാട് സംഘവും വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തി.