| Wednesday, 4th January 2023, 4:34 pm

മമ്മൂട്ടി അങ്കിള്‍ അങ്ങനത്തെ ഒരു ടൈപ്പ് അല്ലല്ലോ; സീരിയസല്ലേ; ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല : ദേവനന്ദയും ശ്രീപദും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് കുട്ടി താരങ്ങളായ ദേവനന്ദയും ശ്രീപദും. തങ്ങളുടെ ജീവിതത്തില്‍ അവിചാരിതമായി വീണു കിട്ടിയ സര്‍പ്രൈസ് സന്തോഷത്തിന്റെ മധുരമാണ് ഇരുവരും പങ്കുവെക്കുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മമ്മൂട്ടി വേദിയിലേക്ക് വിളിച്ച് തങ്ങള്‍ക്കൊപ്പം
ഫോട്ടോ എടുത്തതിനെ പറ്റിയാണ് ദേവനന്ദയും ശ്രീപദും സംസാരിക്കുന്നത്.

മമ്മൂക്കയുമൊത്ത് എങ്ങനെയെങ്കിലും ഒരു ഫോട്ടോ ഒപ്പിക്കണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹം തങ്ങളെ നേരിട്ട് വേദിയിലേക്ക് വിളിച്ചതെന്നും കുട്ടികള്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ് ഐസ്‌നു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

‘ഞങ്ങള്‍ ഒരിക്കലും വിചാരിച്ചില്ല മമ്മൂട്ടി അങ്കിള്‍ അങ്ങനെ പറയുമെന്ന്. കാരണം അങ്കിള്‍ അങ്ങനത്തെ ഒരു ടൈപ്പ് അല്ലല്ലോ. മമ്മൂട്ടി അങ്കിള്‍ സീരിയസ് അല്ലേ. ഞങ്ങളിങ്ങനെ വിചാരിക്കുവായിരുന്നു എങ്ങനെയെങ്കിലും ഒരു ഫോട്ടോ എടുക്കണമെന്ന്. ഞാന്‍ 2018 എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ആ സിനിമയെ കുറിച്ച് സംസാരിക്കാന്‍ മമ്മൂട്ടി അങ്കിള്‍ വേദിയില്‍ കയറി. ഞങ്ങള്‍ ഒന്നുമറിയാതെ ഇരിക്കുകയാണ്. പെട്ടെന്നാണ് ആ ദേവനന്ദയും ശ്രീപദും ഒന്ന് വന്ന് ഒരു എനിക്കൊപ്പം ഒരു ഫോട്ടോ എടുക്കുമോ എന്ന് അങ്കിള്‍ ചോദിച്ചത്. പരിപാടി കഴിഞ്ഞ ശേഷം മമ്മൂട്ടി അങ്കിളിനോട് പോയി സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും അദ്ദേഹം പോയി,’ ഇരുവരും പറഞ്ഞു.

മാളികപ്പുറം സിനിമയുടെ ഷൂട്ടിനിടെ ഉണ്ണി ചേട്ടന്റെ അടുത്ത് നിന്ന് ഒരുപാട് വഴക്കൊക്കെ കേട്ടിട്ടുണ്ടെന്നും എന്നാലും അദ്ദേഹത്തെ ഇഷ്ടമാണെന്നും ഇരുവരും പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018 എവരി ബഡി ഈസ് എ ഹീറോ. 2018ലെ കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍ റാം, വിനീത് ശ്രീനിവാസന്‍,അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Devananda and Sreepad about Mammootty

We use cookies to give you the best possible experience. Learn more