|

എന്നെ സംബന്ധിച്ച് കംപ്ലീറ്റ് ആക്ടര്‍ എന്ന ടാഗ് ചേരുന്നത് മമ്മൂട്ടിക്കാണ്, മോഹന്‍ലാല്‍ ആക്ടര്‍ എന്നതിലുപരി മറ്റൊന്നാണ്: ദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാദം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടനാണ് ദേവന്‍. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും ദേവന്‍ ശ്രദ്ധേയനായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ദേവന്‍ തന്റെ സാന്നിധ്യമറിയിച്ചു. ചില ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ദേവന്‍ സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് ദേവന്‍. രണ്ട് പേരില്‍ മികച്ച നടന്‍ ആരാണെന്ന് ചോദിച്ചാല്‍ തന്റെ ഉത്തരം മമ്മൂട്ടി എന്നായിരിക്കുമെന്ന് ദേവന്‍ പറഞ്ഞു. മമ്മൂട്ടിയുടെ റേഞ്ച് വളരെ വലുതാണെന്നും രണ്ട് പേരെയും ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് പേരുടെയും ശൈലി വ്യത്യസ്തമാണെന്നും ദേവന്‍ പറഞ്ഞു.

തന്നെ സംബന്ധിച്ച് കംപ്ലീറ്റ് ആക്ടര്‍ എന്ന ടാഗ് ചേരുന്നത് മമ്മൂട്ടിക്കാണെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. നല്ല നടനായി താന്‍ കാണുന്നത് മമ്മൂട്ടിയെയാണെന്നും തനിക്ക് ഇഷ്ടപ്പെട്ട നടന്‍ അദ്ദേഹമാണെന്നും ദേവന്‍ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച പത്ത് നടന്മാരെ എടുത്താല്‍ അതിലൊരാള്‍ മമ്മൂട്ടിയായിരിക്കുമെന്നും ദേവന്‍ പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയത്തെക്കാളുപരി ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണെന്നും ആ ലെവലിലേക്കാണ് മോഹന്‍ലാല്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ എന്നത് വിട്ട് മറ്റൊരു തലത്തിലേക്കാണ് മോഹന്‍ലാല്‍ വളരുന്നതെന്നും അത് നല്ലൊരു കാര്യമാണെന്നും ദേവന്‍ പറഞ്ഞു. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ദേവന്‍.

‘മമ്മൂട്ടിയാണോ മോഹന്‍ലാലാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം മമ്മൂട്ടി എന്നായിരിക്കും. കാരണം, അയാള്‍ ഇപ്പോള്‍ ചെയ്ത് വെക്കുന്ന കഥാപാത്രങ്ങളുടെ റേഞ്ച് അത്രമാത്രം വലുതാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തമ്മില്‍ ഒരിക്കലും കമ്പയര്‍ ചെയ്യാന്‍ കഴിയില്ല. കാരണം, രണ്ട് പേരുടെയും ആക്ടിങ്ങിന്റെ ശൈലി വ്യത്യസ്തമാണ്.

എന്നെ സംബന്ധിച്ച് കംപ്ലീറ്റ് ആക്ടര്‍ എന്ന ടാഗ് ശരിക്ക് ചേരുന്നത് മമ്മൂട്ടിക്കാണ്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. മികച്ച നടനായി ഞാന്‍ കാണുന്നത് മമ്മൂട്ടിയെയാണ്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് നടന്മാരുടെ ലിസ്റ്റെടുത്താല്‍ അതിലൊരാള്‍ മമ്മൂട്ടിയായിരിക്കും. മോഹന്‍ലാല്‍ അഭിനയത്തെക്കാളുപരി ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. നടന്‍ എന്നതിലുപരി മറ്റൊരു തലത്തിലേക്ക് അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. അത് നല്ലൊരു കാര്യമാണ്,’ ദേവന്‍ പറഞ്ഞു.

Content Highlight: Devan saying that Complete Actor tag suits to Mammootty more than Mohanlal

Latest Stories