| Saturday, 29th July 2023, 11:03 pm

'ശശിയേട്ടനും ദാമോദരന്‍ മാഷും എന്നെ കാത്തിരുന്നു, മമ്മൂട്ടിയെ വേണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു അവര്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂഡല്‍ഹി എന്ന ചിത്രത്തിന് ശേഷം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ ദേവന്‍. ചിത്രം റിലീസ് ചെയ്തതിന് ശേഷം സംവിധായകന്‍ ഐ.വി. ശശിയും തിരക്കഥാകൃത്ത് ടി. ദാമോദരനും തന്നെ വന്ന് കണ്ടിരുന്നുവെന്നും ന്യൂഡല്‍ഹി എങ്ങനെയുണ്ടെന്ന് ചോദിച്ചിരുന്നുവെന്നും ദേവന്‍ പറഞ്ഞു. ന്യൂഡല്‍ഹിയെ പറ്റിയുള്ള അഭിപ്രായം കേട്ടിട്ട് മമ്മൂട്ടിയെ അടുത്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാക്കാനുള്ള തീരുമാനത്തിലായിരുന്നു അവരെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.

‘ഐ.വി. ശശിയും ദാമോദരന്‍ മാഷും എന്നെ ഹോട്ടല്‍ റിസപ്ഷനില്‍ വെയ്റ്റ് ചെയ്യുകയാണ്. ഞാന്‍ അന്ന് ഒരു സ്റ്റാറേ അല്ല. ഞാന്‍ വന്നിറങ്ങിയ ഉടന്‍ ശശിയേട്ടന്‍ വന്ന് താന്‍ പടം കണ്ടില്ലേ, ന്യൂഡല്‍ഹി കണ്ടില്ലേ എന്ന് ചോദിച്ചു. കണ്ടുവെന്ന് ഞാന്‍ പറഞ്ഞു. എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഇത് ഭയങ്കര പടമാണ് ചേട്ടാ എന്ന് പറഞ്ഞു.

ഗംഭീര പടമാണ്, 100 ദിവസം മിനിമം ഓടുമെന്ന് പറഞ്ഞു. സിനിമ കണ്ടപ്പോള്‍ ഇരുന്ന സീറ്റില്‍ നിന്നും ഞാന്‍ എഡ്ജിലേക്ക് വന്നു. അപ്പോ കുഴപ്പമില്ല എന്ന് പറഞ്ഞ് അവര്‍ പോയി. നാല്‍ക്കവല എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ മമ്മൂട്ടിയെ വേണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല അപ്പോള്‍. ന്യൂഡല്‍ഹിയുടെ വിധി എന്താവും എന്ന് അറിഞ്ഞിട്ട് തീരുമാനിക്കാനിരിക്കുകയായിരുന്നു. ആര്‍ട്ടിസ്റ്റിന്റെ വിധിയാണത്,’ ദേവന്‍ പറഞ്ഞു.

അന്ന് മമ്മൂട്ടിക്ക് മാര്‍ക്കറ്റ് കുറവായിരുന്നുവെന്നും അതിനാല്‍ നായകന്റെ ഇന്‍ട്രൊ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

‘അന്ന് സ്‌ക്രീനില്‍ മമ്മൂട്ടി വന്നാല്‍ അത്ര പോസിറ്റീവ് റെസ്പോണ്‍സ് അല്ലായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ജി.കെ. എന്ന കഥാപാത്രത്തെ കുറച്ചുകൂടി താഴെയാക്കണം. അതുകൊണ്ട് ജി.കെയുടെ ഇന്‍ട്രൊഡക്ഷന്‍ വരെ മാറ്റി. ജയിലില്‍ പൊട്ടിയ ഗ്ലാസുമായി നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് കാണുന്നത്.

സാധാരണ ഒരു ഹീറോയെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത് അങ്ങനെയല്ലല്ലോ. ഭയങ്കര ബി.ജി.എം ഉണ്ട്. അവിടെ കണ്ണട പൊട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് കാണുന്നത്. വാസ്തവത്തില്‍ സുരേഷ് ഗോപിക്കാണ് ആ പടത്തില്‍ ഒരു ഹീറോ ഇമേജുള്ളത്. സുരേഷ് ഗോപി നായകനായി ഷൈന്‍ ചെയ്യുമെന്നുള്ള പ്രതീക്ഷ സംവിധായകനും എഴുത്തുകാരനും പ്രൊഡ്യൂസര്‍ക്കും ഉണ്ടായിരുന്നിരിക്കാം. ഇതെന്റെ അനുമാനമാണ്,’ ദേവന്‍ പറഞ്ഞു.

Content Highlight: devan is sharing an experience he had after the film New Delhi

Latest Stories

We use cookies to give you the best possible experience. Learn more