തന്നെ പൊലീസുകാരനാക്കാനായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത് എന്ന് പറയുകയാണ് നടന്‍ ദേവന്‍. അത് സാധിച്ചില്ലെങ്കിലും സിനിമകളിലെ തന്റെ പൊലീസ് കഥാപാത്രങ്ങള്‍ അച്ഛന് പ്രിയപ്പെട്ടതായിരുന്നുവെന്നും ദേവന്‍ പറഞ്ഞു. താന്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രം അച്ഛന്‍ അലമാരയില്‍ പതിപ്പിച്ചിരുന്നുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.
‘ഞാന്‍ പൊലീസ് വേഷത്തില്‍ നില്‍ക്കുന്ന ഏതോ സിനിമയിലെ ചിത്രം അച്ഛന്‍ അലമാരയില്‍ പതിപ്പിച്ചുവെച്ചിട്ടുണ്ട്. ഞാന് പൊലീസാവാന്‍ അച്ഛന്‍ അത്രയും ആഗ്രഹിച്ചിരുന്നു. ആ ഫോട്ടോ കാണിച്ച് പലരോടും അച്ഛന്‍ പറയും, എന്റെ മകനാണ് കേട്ടോ എന്ന്.
ദി കിങ്ങില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പറ്റി പൊലീസുകാര്‍ പോലും എന്നോട് സംസാരിക്കാറുണ്ട്. ദി കിങ് ആന്‍ഡ് കമ്മീഷണറിലും ഞാന്‍ ഉണ്ട്,’ ദേവന്‍ പറഞ്ഞു.
ഞാന് ഭാരതത്തെ സ്‌നേഹിക്കുന്ന ആളാണ്. ഇന്ത്യന്‍ എന്ന് പറയുന്നതിനെ അഭിമാനത്തോടെ മാത്രമേ നമുക്ക് കാണാന്‍ പറ്റുകയുള്ളൂ. നമുക്കുള്ളതുപോലെ സ്വാതന്ത്ര്യം ലോകത്ത് ഒരിടത്തുമില്ല. മഹത്തായ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ ലിങ്കാണ് നാം. അതിനെ വെറുതേ നശിപ്പിക്കരുത്,’ ദേവന്‍ പറഞ്ഞു.