പെണ്‍കുട്ടികള്‍ക്ക് വേണ്ടി സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചാണ് ആണ്‍കുട്ടികള്‍ മാതൃകയായത്. കോളേജ് യൂണിയന്റെ നേതൃത്വത്തിലാണ് മെഷീന്‍ സ്ഥാപിച്ചത്.
സ്‌നേഹപൂര്‍വം സഹോദരി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. 20 ശതമാനം മാത്രം വരുന്ന കോളേജിലെ ആണ്‍കുട്ടികളാണ് ഇതിന്റെ പൂര്‍ണചിലവും വഹിച്ചത്.
പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം തോമസും കോളേജ് ചെയര്‍മാന്‍ ജിഷ്ണു പി.വിയും കൂടി മെഷീന്റെ താക്കോല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബബിന രാജിന് കൈമാറി ഉദ്്ഘാടനം നിര്‍വഹിച്ചു.