| Sunday, 30th June 2024, 12:32 pm

4K മികവോടെ ദേവദൂതനെത്തുന്നു; വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ റീ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ അണ്ടര്‍റേറ്റഡ് ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയില്‍ ആവേശം ഉണര്‍ത്തുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോള്‍. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്. റീ മാസ്റ്റേര്‍ഡ് – റീ എഡിറ്റഡ് പതിപ്പാകും തിയേറ്ററുകളില്‍ ഉടന്‍ എത്തുക.

രഘുനാഥ് പാലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായിരുന്നു ദേവദൂതന്‍. സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. കൗതുകമുണര്‍ത്തുന്ന പ്ലോട്ടും മോഹന്‍ലാലിന്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗര്‍ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്കിടയില്‍ ആക്കം കൂട്ടുന്നു. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് സി. തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എം. രഞ്ജിത്, ക്രിയേറ്റീവ് വിഷനറി ഹെഡ് – ബോണി അസ്സനാര്‍, കലാസംവിധാനം – മുത്തുരാജ്, ഗിരീഷ്‌മേനോന്‍, കോസ്റ്റ്യൂംസ് – എ. സതീശന്‍ എസ്.ബി., മുരളി, മേക്കപ്പ് – സി.വി. സുദേവന്‍, സലീം.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം

കൊറിയോഗ്രാഫി – കുമാര്‍ ശാന്തി, സഹസംവിധാനം – ജോയ് കെ. മാത്യു, തോമസ് കെ. സെബാസ്റ്റ്യന്‍, ഗിരീഷ് കെ. മാരാര്‍, അറ്റ്‌മോസ് മിക്‌സ് – ഹരിനാരായണന്‍, ഡോള്‍ബി അറ്റ്‌മോസ് മിക്‌സ് സ്റ്റുഡിയോ – സപ്താ റെക്കോര്‍ഡ്‌സ്, വി.എഫ്.എക്‌സ് – മാഗസിന്‍ മീഡിയ, കളറിസ്റ്റ് – സെല്‍വിന്‍ വര്‍ഗീസ്, 4k റീ മാസ്റ്ററിങ് – ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷന്‍ – കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സ്, ടൈറ്റില്‍സ് – ഷാന്‍ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാര്‍ക്കറ്റിങ് – ഹൈപ്പ്, പി.ആര്‍.ഒ – പി. ശിവപ്രസാദ്, സ്റ്റില്‍സ് – എം.കെ. മോഹനന്‍ (മോമി), പബ്ലിസിറ്റി ഡിസൈന്‍സ് – മാജിക് മോമെന്റ്‌സ്, റീഗെയ്ല്‍, ലൈനോജ് റെഡ് ഡിസൈന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Devadoothan Movie Re-release First Look Poster Out

We use cookies to give you the best possible experience. Learn more