|

മലയാളത്തിലെ അഭിനേതാക്കൾ ഇമേജ് നോക്കിയല്ല സിനിമ ചെയ്യുന്നതെന്ന് ആ യുവതാരത്തെ കണ്ടാൽ മനസിലാകും: ദേവദർശിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവദർശിനി. തമിഴിന് പുറമെ തെലുങ്ക്, മലയാളം ഭാഷകളിലെ ചിത്രങ്ങളിലും ദേവദർശിനി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകയായി തൻ്റെ കരിയർ ആരംഭിച്ച ദേവദർശിനി സിനിമയിൽ സപ്പോർട്ടിറ്റിങ് റോളുകളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയുമാണ് പ്രേക്ഷകശ്രദ്ധ നേടിയത്. മൂന്ന് തവണ തമിഴ്‌നാട് ചലച്ചിത്ര പുരസ്കാരവും ഇവരെ തേടിയെത്തിയിട്ടുണ്ട്.

ഇപ്പോൾ മലയാളം സിനിമയിലെ അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാണ് ദേവദർശിനി. മലയാളത്തിലെ അഭിനേതാക്കളെല്ലാം ഇമേജിനെ കുറിച്ചോർത്തല്ല സിനിമകൾ ചെയ്യുന്നതെന്ന് ദേവദർശിനി പറയുന്നു. അവർ ഏത് തരം വേഷങ്ങളും ചെയ്യാൻ തയ്യാറാണെന്നും കോമഡിയും വില്ലൻ വേഷങ്ങളും സപ്പോർട്ടിങ് റോളുകളും ചെയ്യുമെന്നും ദേവദർശിനി പറഞ്ഞു.

മലയാളത്തിലെ അഭിനേതാക്കളുടെ ഈ പ്രത്യേകത മനസിലാക്കണമെങ്കിൽ ഫഹദ് ഫാസിലിനെ നോക്കിയാൽ മതിയെന്നും എല്ലാ കഥാപാത്രങ്ങളും മിക്‌സായാണ് അദ്ദേഹം ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു. സിനി ഉലകത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവദർശിനി.

‘മലയാളത്തിലുള്ള അഭിനേതാക്കളെ നോക്കിയാൽ മനസിലാകും അവർ ഇമേജിനെ കുറിച്ച് ഓർക്കാറില്ല. അവർക്ക് ഒരു ഇമേജും ഇല്ല. അവർക്ക് ഇത് തന്നെ ചെയ്യണം എന്ന നിർബന്ധമില്ല.

കോമഡി ചെയ്യും, വില്ലൻ വേഷങ്ങളും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളും ചെയും, ടിപ്പികൾ ഹീറോയായും വരും. അങ്ങനെ ഒരു ഇമേജും ഇല്ല. ഫഹദ് ഫാസിലിനെ നോക്കിയാൽ തന്നെ നമുക്കത് മനസിലാകും. എല്ലാ കഥാപാത്രങ്ങളും ചെയും. എല്ലാം മിക്സ് ആയിട്ടാണ് ചെയുന്നത്,’ ദേവദർശിനി പറയുന്നു.

Content Highlight: Devadarsini Sukumaran Talks About Malayalam Cinema