| Sunday, 1st December 2019, 10:58 am

യെദിയൂരപ്പയെ പിന്തുണക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് ദേവഗൗഡ; 'കോണ്‍ഗ്രസും ജനതാദളും ഒന്നിച്ചില്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ നിലനില്‍ക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം യെദിയൂരപ്പ സര്‍ക്കാരിനെ തന്റെ പാര്‍ട്ടി പിന്തുണക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അദ്ധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറ്റി നിര്‍ത്തി ജനതാദള്‍ എസിനെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി യെദിയൂരപ്പ സര്‍ക്കാരിനെ താഴെ വീഴാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിനെ കുറിച്ചും ദേവഗൗഡ പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണെങ്കില്‍, ഏത് സാഹചര്യത്തിലാണ് കുമാരസ്വാമി അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം.

ഉപതെരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളിലും ജനതാദള്‍ എസ് വിജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അവര്‍ക്ക് ജനതാദള്‍ എസിന്റെ പിന്തുണ വേണം അതീജീവിക്കാന്‍. കോണ്‍ഗ്രസും ജനതാദളും ഒന്നിച്ചില്ലെങ്കില്‍ ബി.ജെ.പിക്കെന്താണ് ഭീഷണി. കോണ്‍ഗ്രസും ജനതാദളും ഒന്നിച്ചില്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ നിലനില്‍ക്കും. ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് എന്താണെന്ന് തനിക്കറിയില്ലെന്നും ദേവഗൗഡ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more