| Wednesday, 29th June 2022, 5:56 pm

'നിഗൂഢമായ അവതാര പുരുഷന്‍'; സൂഫിയും സുജാതയിലേയും മികവ് ആവര്‍ത്തിക്കാനാവാതെ ദേവ് മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ തദേവൂസിന്റെ സംവിധാനത്തിലൊരുങ്ങിയ പന്ത്രണ്ട് കഴിഞ്ഞ ജൂണ്‍ 24നാണ് തിയേറ്ററുകളിലെത്തിയത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ബൈബിളിന്റെ പുനരാഖ്യാനമാണ് ചിത്രത്തിലൂടെ ലിയോ തദേവൂസ് നടത്തിയത്. പുതിയൊരു കാഴ്ചാനുവഭവമാണ് പ്രേക്ഷകര്‍ക്ക് ചിത്രത്തിലൂടെ ലഭിച്ചത്.

********************spoiler alert***************************

കേരളത്തിലെ ഒരു തീരപ്രദേശത്തിലെ ഗുണ്ടാ സംഘത്തിന്റെ കഥയും അവര്‍ക്കിടയിലേക്ക് ഒരു അപരിചതന്‍ കടന്നു വരുമ്പോഴുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. ഇമ്മാനുവല്‍ എന്ന കഥാപാത്രത്തെയാണ് ദേവ് മോഹന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാട്ടുകാര്‍ക്കെല്ലാം ഇഷ്ടമാവുന്ന വളരെ ചാമുള്ള കഥാപാത്രമണ് ദേവ് മോഹന്റെ ഇമ്മാനുവല്‍. അദ്ദേഹത്തിന് ഒരു പ്രത്യേക ചൈതന്യമുണ്ട്.

നിഗൂഢമായ രീതിയിലാണ് പന്ത്രണ്ടില്‍ ഇമ്മാനുവലിനെ അവതരിപ്പിക്കുന്നത്. ആധുനിക കാലത്തെ യേശുക്രിസ്തുവിനെപ്പോലെ രോഗികളായ ആളുകളെയും മറ്റും അദ്ദേഹം സുഖപ്പെടുത്തുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആ കഥാപാത്രം ആവശ്യപ്പെടുന്ന ചാം നല്‍കാന്‍ ദേവ് മോഹന് ആയിട്ടില്ല.

ഗുണ്ടാ സംഘവത്തിന്റെ തലവന്മാരായ അന്ത്രോ പത്രോയേയും നേര്‍വഴിക്ക് നടത്തുന്നതും നന്നാക്കുന്നതും ഇമ്മാനുവലാണ്. ദേവ് മോഹന് ഇമ്മാനുവേലിന്റെ കഥാപാത്രമായുള്ള കാസ്റ്റിങ് നല്ലതുതന്നെ. എന്നാല്‍ സൂഫിയും സുജാതയും എന്ന തന്റെ ആദ്യ ചിത്രത്തിലെ ആത്മീയതയും പ്രണയവും ഒരു പോലെ പ്രതിഫലിപ്പിച്ചത് പോലെ അത്ര മികച്ചതായിട്ടില്ല പന്ത്രണ്ടിലെ ഇമ്മാനുവല്‍.

അന്ത്രോയും പത്രോയുമായി മികച്ച പ്രകടനമാണ് വിനായകനും ഷൈന്‍ ടോം ചാക്കോയും നടത്തിയത്. സഹോദര ബന്ധങ്ങളുടെയും സുഹൃത്ത് ബന്ധങ്ങളുടെയും ആഴം പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ശ്രിന്ദ, ലാല്‍, ജയകൃഷ്ണന്‍, അമല റോസ്, വീണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dev Mohan could not repeat the excellence of  Sufiyum Sujathayum in panthrand

We use cookies to give you the best possible experience. Learn more