ന്യൂദല്‍ഹി: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കിയ സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് ദല്‍ഹി എയിംസിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഒരു ഡോക്ടറുടെയും ബന്ധുവിന്റെയും പൊലീസ് ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹത്തെ ദല്‍ഹിയില്‍ എത്തിച്ചത്.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ ഹരജി പ്രകാരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് ആണ് തരിഗാമിയെ അടിയന്തരമായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണണെന്ന് ഉത്തരവിട്ടത്. യെച്ചൂരി തരിഗാമിയെ ശ്രീനഗറിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടതിന് ശേഷമായിരുന്നു കോടതി ഉത്തരവ്.
കശ്മീരില്‍ വീട്ടുതടങ്കലില്‍ ആഗസ്റ്റ് 5 മുതല്‍ നിരവധി നേതാക്കളാണ് കഴിയുന്നത്.
രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി യെച്ചൂരിക്ക് സുപ്രീംകോടതി സന്ദര്‍ശനാനുമതി നല്‍കിയത്. യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
ആഗസ്റ്റ് നാലിന് തരിഗാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ അതിനുശേഷം തരിഗാമിയെക്കുറിച്ച് യാതൊരു വിരവുമില്ലെന്ന് യെച്ചൂരി കോടതിയെ അറിയിക്കുകയായിരുന്നു. തരിഗാമിയെക്കുറിച്ച് സര്‍ക്കാര്‍ യാതൊരു വിവരവും നല്‍കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തരിഗാമിയെ കാണാനായി ഈമാസം ആദ്യം യെച്ചൂരി ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ