|

അണ്ടര്‍ടേക്കറിന്റെ ശവപ്പെട്ടിയില്‍ കിടന്ന് കഞ്ചാവ് വലിച്ചിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ ഏറെ ആരാധകരുള്ള താരമാണ് അണ്ടര്‍ടേക്കര്‍. പ്രൊഫഷണല്‍ റെസ്‌ലിംഗ് രംഗത്ത് ഏറെ പ്രസിദ്ധിയാര്‍ജിച്ചതും ഏറെ കാലം നിലനിന്നതുമായ ഗിമ്മിക്കാണ് മാര്‍ക് കാലവേ അവതരിപ്പിച്ച അണ്ടര്‍ടേക്കറിന്റെത്.

അണ്ടര്‍ടേക്കറിനെ പോലെ തന്നെ ഏറെ അദ്ദേഹത്തിന്റെ റെസ്‌ലിംഗ് റിംഗിലേക്കുള്ള വരവിനും ആരാധകര്‍ ഏറെയായിരുന്നു. പള്ളി മണി മുഴങ്ങുന്നതോടെ ഇരുട്ടിലാവുന്ന അരീനയിലൂടെ ഇരുട്ടിന്റെ രാജകുമാരനെന്നോണം പതിയെ അടിവെച്ചുള്ള അദ്ദേഹത്തിന്റെ വരവ് ഏതൊരാള്‍ക്കും രോമാഞ്ചമുണ്ടാക്കിയിരുന്നു.

The Undertaker Entrance GIF - The Undertaker Entrance WWE - Discover & Share GIFs

അണ്ടര്‍ടേക്കറിന്റെ ഐക്കോണിക് എന്‍ട്രികള്‍ പലപ്പോളും ശവപ്പെട്ടില്‍ കിടന്നുകൊണ്ടായിരുന്നു. മരിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആത്മാവിനെ പോലെയായിരുന്നു താരത്തിന്റെ ‘കോഫിന്‍ എന്‍ട്രന്‍സുകള്‍’ അരങ്ങേറിയിരുന്നത്. അതുപോലെ തന്നെ അണ്ടര്‍ടേക്കറിന്റെ സ്വന്തം ‘കോഫിന്‍ മാച്ചു’കളും ആറ്റിറ്റിയൂഡ് എറയിലെ പ്രധാനപ്പെട്ട മാച്ചുകളില്‍ ഒന്നായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ അത്തരത്തിലൊരു ശവപ്പെട്ടിയില്‍ കിടന്ന് താന്‍ കഞ്ചാവ് വലിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ പ്രൊഫഷണല്‍ റെസ്‌ലറും ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഹാള്‍ ഓഫ് ഫെയ്മറുമായ ഗോഡ്ഫാദര്‍ (ചാള്‍സ് റൈറ്റ്).

മത്സരത്തിന് മുമ്പും ശേഷവും താന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നെന്നും ഒരിക്കല്‍ അണ്ടര്‍ടേക്കറിന്റെ ശവപ്പെട്ടിക്കുള്ളില്‍ കിടന്നാണ് താന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതെന്നുമാണ് ഗോഡ്ഫാദര്‍ പറയുന്നത്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരങ്ങളായ ഡഡ്‌ലി ബോയ്‌സിന്റെ പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.

‘ഒരിക്കല്‍ എനിക്ക് മരിജ്വാന ഉപയോഗിക്കണമായിരുന്നു, പക്ഷേ അതിനുള്ള സ്ഥലം കണ്ടെത്താനായില്ല. അവസാനം ഞാന്‍ അണ്ടര്‍ടേക്കറിന്റെ ശവപ്പെട്ടിയില്‍ കിടന്നാണ് വലിച്ചത്. ഞാനീ പറയുന്നത് സത്യമാണ്,’ അദ്ദേഹം പറയുന്നു.

അണ്ടര്‍ടേക്കറിന്റെ റിംഗ് എന്‍ട്രിയുടെ സമയത്ത് സാധാരണയായ ശവപ്പെട്ടിക്കുള്ളില്‍ നിന്നും പുക ഉയരുന്നത് സാധാരണമായിരുന്നു. ഇതിന്റെ ഭാഗമായുള്ള എന്തെങ്കിലും സംവിധാനമാണെന്ന് മറ്റുള്ളവര്‍ കരുതിക്കാണുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

തൊണ്ണൂറുകളില്‍ അണ്ടര്‍ടേക്കറും ഗോഡ്ഫാദറും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അന്ന് ‘പാപ്പ ഷാംഗോ’ എന്ന ദുര്‍മന്ത്രവാദിയുടെ ക്യാരക്ടറായിരുന്നു ചാള്‍സ് റൈറ്റ് അവതരിപ്പിച്ചിരുന്നത്.

പാപ്പ ഷാംഗോ

അന്നും റിംഗിനുള്ളിലും പുറത്തും മികച്ച സൗഹൃദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. അണ്ടര്‍ടേക്കര്‍ നയിച്ചിരുന്ന ബി.എസ്.കെ എന്ന ഫാക്ഷനിലും ഗോഡ്ഫാദര്‍ അംഗമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Details on former WWE Superstar smoking marijuana in The Undertaker’s coffin