| Wednesday, 7th March 2018, 4:24 pm

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയവരുടെയും ഗാന്ധിയെ വധിച്ചവരുടെയും പ്രതിമകളോടാണ് ബി.ജെ.പിക്ക് താത്പര്യം: ബൃന്ദകാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഒരക്ഷരം പോലും പറയാത്തവരാണ് ബി.ജെ.പി നേതാക്കളെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയവരുടെയും ഗാന്ധിയെ വധിച്ചവരുടെയും പ്രതിമകളോടാണ് സര്‍ക്കാരിന് താത്പര്യമെന്നും സി.പി.ഐം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട്.

എന്‍.ഡി.ടിവിയിലെഴുതിയ ലേഖനത്തിലാണ് സംഘപരിവാറിന്റെ പൊളിക്കല്‍ രാഷ്ട്രീയത്തിനെതിരെയുള്ള ബൃന്ദകാരാട്ടിന്റെ വിമര്‍ശനം.

പ്രതിമ തകര്‍ക്കല്‍ പെട്ടെന്നുണ്ടായതല്ല. ആര്‍.എസ്.എസിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുന്നതാണിത്. നാസി ജര്‍മ്മനിയെ പുകഴ്ത്തുകയും പിന്‍പറ്റാന്‍ ആഗ്രഹിക്കുകയും ചെയ്ത സവര്‍ക്കറും ഗോള്‍വാള്‍ക്കറും എഴുതിയ പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പഠിച്ചത് പോലെ പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ബൃന്ദ പറയുന്നു.


Read more:  ‘ഇത് എന്നെ കൊലപ്പെടുത്താനുള്ള ശ്രമം’ ഗുജറാത്തില്‍ പ്രവീണ്‍ തൊഗാഡിയയുടെ കാറിനുമേല്‍ ട്രക്കിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


പ്രതിമ തകര്‍ക്കലിനെ പിന്തുണച്ച് കൊണ്ട് ബി.ജെ.പി നേതാവ് രാംമാധവ് ട്വീറ്റ് ചെയ്തത് ഇത്തരം പ്രവര്‍ത്തികള്‍ക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേതാക്കളുടെ പിന്തുണയുള്ളതിന്റെ തെളിവാണ്. പ്രതിമ തകര്‍ത്തവരെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിനിധികളെന്നാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ത്രിപുര ഗവര്‍ണര്‍ വിളിച്ചത്. അക്രമികളുടെ സംരക്ഷകര്‍ ആരാണെന്ന് വ്യക്തമാകാന്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും ബൃന്ദ ചോദിക്കുന്നു.

സര്‍ ഭരണകൂടത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ലെനിന്റെ നേതൃത്വത്തില്‍ നടന്ന റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനം സ്വാതന്ത്ര്യ സമരനേതാക്കളായ ഗാന്ധിയിലും ഭഗത് സിങ്ങിലും നെഹ്‌റുവിലും ടാഗോറിലുമെല്ലാം ഉണ്ടായിരുന്നുവെന്നും സ്വതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കില്ലാതിരുന്ന ആര്‍.എസ്.എസിനും സംഘപരിവാറിനും ഇക്കാര്യം മനസിലായിക്കൊള്ളണമെന്നില്ലെന്നും ബൃന്ദ ലേഖനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more