ചെന്നൈ: തന്റെ സംഗീതോപകരണങ്ങള്‍ നശിപ്പിച്ചെന്നും ഈണങ്ങള്‍ മോഷ്ടിച്ചെന്നും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി സംഗീത സംവിധായകന്‍ ഇളയരാജ.
പ്രശ്‌സതമായ പ്രസാദ് സ്റ്റുഡിയോയ്‌ക്കെതിരെയാണ് ഇളയരാജ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് തന്റെ അനുവാദമില്ലാതെ പ്രസാദ് സ്റ്റുഡിയോയുടെ ഇപ്പോഴത്തെ ഉടമ സായ് പ്രസാദിന്റെ ആളുകള്‍ സ്റ്റുഡിയോയില്‍ പ്രവേശിച്ചെന്നും വിലപിടിപ്പുള്ള പല സംഗീതോപകരണങ്ങളും നശിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ഉള്ളത്.
തന്റെ ചില സംഗീത ഉപകരണങ്ങളില്‍ ചിലത് കാണാനില്ലെന്നും തന്റെ ചില ഈണങ്ങള്‍ സായ് പ്രസാദ് വലിയ ലാഭത്തില്‍ മോഷ്ടിച്ച് വിറ്റുവെന്നും പരാതിയിലുണ്ട്.
പ്രസാദ് സ്റ്റുഡിയോ എല്‍.വി പ്രസാദിന്റെ കാലത്ത് തന്നെ റെക്കോര്‍ഡിംഗ് ആവശ്യങ്ങള്‍ക്കായി സ്റ്റുഡിയോയുടെ ഒരു ഭാഗം ഇളയരാജയ്ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് എല്‍.വി പ്രസാദിന്റെ മകന്‍ രമേഷ് പ്രസാദ് ഇതേ പതിവ് തുടര്‍ന്നിരുന്നു.
എന്നാല്‍ സായ് പ്രസാദ് ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ ഇളയരാജയോട് സ്റ്റുഡിയോ വിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇളയ രാജ പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക