| Wednesday, 6th December 2017, 12:48 pm

പരമ്പരാഗത വൈര്യം മറന്ന് ബി.ജെ.പിക്കെതിരെ ക്ഷത്രിയറും പട്യാദാര്‍ വിഭാഗവും ഒന്നിക്കുന്നു; ബാവ് നഗറില്‍ പിന്തുണ കോണ്‍ഗ്രസിന്

എഡിറ്റര്‍

ബാവ്‌നഗര്‍: പരമ്പരാഗത വൈര്യം മറന്ന് ബാവ്‌നഗറില്‍ ബി.ജെ.പിക്കെതിരെ ക്ഷത്രിയറും പട്യാദാര്‍ വിഭാഗവും ഒന്നിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ദിലീപ് സിങ് ഗോഹിലിനാണ് ഇരുവിഭാഗങ്ങളും ഇവിടെ പിന്തുണ നല്‍കുന്നത്. ബി.ജെ.പിയുടെ ഗുജറാത്ത് പ്രസിഡന്റായി ജിതു വഗാനിയാണ് എതിര്‍സ്ഥാനാര്‍ത്ഥി.

പരമ്പരാഗത എതിരാളികളായ പട്ടേല്‍മാരും ക്ഷത്രിയരും ഗുജറാത്തിലെ രണ്ട് പ്രമുഖ സമുദായ വിഭാഗങ്ങളാണ്. 1983 ല്‍ മാന്‍ഗര്‍ വില്ലേജിലുണ്ടായ ചില സംഭവങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയും 3 ക്ഷത്രിയ വിഭാഗക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ അക്രമത്തില്‍ നിരവധിപട്യാദാര്‍ വിഭാഗക്കാര്‍ക്കും ജീവന്‍ നഷ്ടമായി. ജില്ലില്‍ നടന്ന ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു ഇവ.


Dont Miss ദക്ഷിണേഷ്യയിലെ 12 മില്യണ്‍ കുട്ടികളും വായുമലിനീകരണത്തിന്റെ ഇരകളെന്ന് യൂനിസെഫ് പഠനറിപ്പോര്‍ട്ട്


ഇതിന് പിന്നാലെയാണ് ബാഗ്‌നഗറില്‍ ഇരുവിഭാഗക്കാരും ശത്രുക്കളായത്. എന്നാല്‍ ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഇരുവിഭാഗക്കാരും ഒന്നിച്ച് അണിചേര്‍ന്നിരിക്കുയാണ്. 1985 ല്‍ മാധവ് സിങ് സോളങ്കിയക്ക് കീഴില്‍ ക്ഷത്രിയ ഹരിജന്‍ ആദിവാസി മുസ് ലീം വിഭാഗക്കാര്‍ ഒന്നിച്ചപ്പോള്‍ 148 സീറ്റിന്റെ ഉജ്ജ്വല വിജയമായിരുന്നു കോണ്‍ഗ്രസ് നേടിയെടുത്തത്.

ഇരുവിഭാഗക്കാരും ഒന്നിച്ചത് തെരഞ്ഞെടുപ്പിലെ വലിയ നേട്ടമായാണ് തങ്ങള്‍ കരുതുന്നതെന്നും ബി.ജെ.പിക്കെതിരെ വലിയ വിജയം നേടാനാകുമെന്നതില്‍ സംശമില്ലെന്നും കോണ്‍ഗ്രസ് നേതാവായ ദിലീപ് സിങ് ഗോഹില്‍ പറഞ്ഞു.

ഏഴ് അസംബ്ലി മണ്ഡലങ്ങളുള്ള ബവ്‌നഗറില്‍ 16.26 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 7.77 ലക്ഷം പേര്‍ സ്ത്രീകളും പുരുഷന്‍മാരും 8.48 ലക്ഷംസ്ത്രീകളുമാണ്. കോലി പട്ടേലുമാരാണ് ഇവിടുത്തെ വലിയ സമുദായ വിഭാഗം. ഒ.ബി.സി വിഭാഗത്തില്‍ 3.91 ലക്ഷം വോട്ടര്‍മാരുണ്ട്. പട്യാദാര്‍ സമുദായക്കാരാണ് രണ്ടാമത്തെ വലിയ സമുദായവിഭാഗങ്ങള്‍. 1.61 ലക്ഷംവോട്ടര്‍മാരാണ് ഇവര്‍ക്കുള്ളത്.

അതേസമയം കോലി വിഭാഗക്കാരുടെ വോട്ടുകള്‍ പൂര്‍ണമായും നേടാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ബവ് നഗര്‍ റൂറലില്‍ നിന്നും ജനവിധി തേടുന്നത് കോലി നേതാവും സ്‌റ്റേറ്റ് കാബിനറ്റ് മന്ത്രിയുമായ പുരുഷോത്തം സോളങ്കിയാണ്. ഇദ്ദേഹത്തിലൂടെ കോലി വിഭാഗത്തെ ബി.ജെ.പിയുമായി ഒരുമിച്ചുനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more