ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് വന്‍ പരാജയം നേരിടേണ്ടി വന്നിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിലും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. 150 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഡെഡ് റബ്ബര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്.
𝙒𝙄𝙉𝙉𝙀𝙍𝙎!
Congratulations #TeamIndia on winning the #INDvENG T20I series 4️⃣-1️⃣ 👏👏 🏆@IDFCFIRSTBank pic.twitter.com/ucvFjSAVoK
— BCCI (@BCCI) February 2, 2025
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 97 റണ്‍സിന് പുറത്തായി. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഫില്‍ സാള്‍ട്ട് സമ്മാനിച്ചത്. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറില്‍ 17 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഓവറിലെ ആദ്യ പന്തില്‍ തന്നെ ഫോറടിച്ചാണ് സാള്‍ട്ട് തുടങ്ങിയത്. ഈ ഫോറിന് പിന്നാലെ ഒരു ലോകറെക്കോഡും സാള്‍ട്ടിനെ തേടിയെത്തി. ഏറ്റവുമധികം തവണ ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഫോര്‍ നേടുന്ന താരമായാണ് സാള്‍ട്ട് മാറിയത്. ഇത് 37ാം തവണയാണ് ഇന്നിങ്‌സിലെ ആദ്യ പന്ത് താരം അതിര്‍ത്തി കടത്തുന്നത്. (സ്‌പോര്‍ട്‌സ് തക്)
മത്സരത്തില്‍ 23 പന്ത് നേരിട്ട് താരം 55 റണ്‍സുമായാണ് പുറത്തായത്. ഏഴ് ഫോറും മൂന്ന് സിക്‌സറും അടക്കം 239.13 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ശിവം ദുബെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
സാള്‍ട്ടിന് പിന്തുണ നല്‍കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിക്കാതെ പോയതോടെയാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ പരാജയം നേരിടേണ്ടി വന്നത്.
ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയാണ് ഇനി ഇംഗ്ലണ്ടിന് മുമ്പിലുള്ളത്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുക.
India Squad For ODI Series
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.
England Squad For ODI Series
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ കാര്‍സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍,മാര്‍ക് വുഡ്, സാഖിബ് മഹ്‌മൂദ്.
IND vs ENG ODI Series
ആദ്യ മത്സരം: ഫെബ്രുവരി 6 – വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
രണ്ടാം മത്സരം: ഫെബ്രുവരി 9- ബരാബതി സ്റ്റേഡിയം, ഒഡീഷ
അവസാന മത്സരം: ഫെബ്രുവരി 12 – നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്
Content Highlight: Despite losing the series Phil Salt secured a world record