Advertisement
Rape
'എനിക്ക് നീതി വേണം'; ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നരേന്ദ്രമോദിയ്ക്കും യോഗി ആദിത്യനാഥിനും കത്തെഴുതിയത് രക്തം കൊണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 23, 05:31 pm
Tuesday, 23rd January 2018, 11:01 pm

റായ്ബറേലി: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും രക്തം കൊണ്ട് കത്തെഴുതി. കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാത്തതിനൊടുവില്‍ സഹികെട്ടാണ് പെണ്‍കുട്ടി രക്തം കൊണ്ട് കത്തെഴുതിയത്. തനിക്ക് നീതി ലഭ്യമാക്കണമെന്നും തന്റെ അവസ്ഥയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കത്തെഴുതിയത്.


Also Read: ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; ദി ഷേപ്പ് ഓഫ് യൂ, ഡന്‍കിര്‍ക് എന്നീ ചിത്രങ്ങള്‍ മുന്‍പന്തിയില്‍


“വലിയ സ്വാധീനമുള്ളവരായതിനാല്‍ കുറ്റാരോപിതര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. പരാതി പിന്‍വലിക്കാനായി അവര്‍ എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.” -കത്തിലൂടെ പെണ്‍കുട്ടി പറയുന്നു. ഈ മാസം 20-ാം തിയ്യതിയാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും രക്തം കൊണ്ട് കത്തെഴുതിയത്.


Don”t Miss: സി.പി.ഐ.എമ്മിന്റേത് ചരിത്രപരമായ മണ്ടത്തരമോ അതോ അടിയുറച്ച നിലപാടോ?; രാഷ്ട്രീയ കേരളം പ്രതികരിക്കുന്നു (Special Story)


പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിന്‍മേല്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 24-ന് രണ്ടുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി എ.എസ്.പി ശശി ശേഖര്‍ സിങ് പറഞ്ഞു. ദിവ്യ പാണ്ഡേ, അങ്കിത് വര്‍മ്മ എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗക്കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മകളെ ബലാത്സംഗം ചെയ്തുവെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ഉണ്ടായിരുന്നത്.