ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനി ദിനപത്രം
Republic Day
ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനി ദിനപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 8:12 am

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം ആദ്യ പേജാക്കി ദേശാഭിമാനി ദിനപത്രം. ഒന്നാം പേജിന് പുറമെ മുഖപ്രസംഗത്തിലും ഭരണഘടനമൂല്യങ്ങളെക്കുറിച്ചും ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്താണ് ദേശാഭിമാനി പത്രം ഇന്നിറങ്ങിയത്.

“നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.” -ഭരണഘടനയുടെ ഈ ആമുഖമാണ് ദേശാഭിമാനി ആദ്യപേജായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭരണഘടന നിരന്തരമായി ആക്രമിക്കപ്പെടുമ്പോഴാണ് മലയാളത്തിലെ ഒരു ദിനപത്രം ആമുഖവാക്യം ആദ്യപേജായി പ്രസിദ്ധീകരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സര്‍വാധികാരത്തിന്റെയും ഉത്ഭവം പൗരന്‍മാരാണെന്ന ഉദ്‌ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏല്‍ക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന വലിയ ക്ഷതമാണെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറഞ്ഞുവെക്കുന്നു.

ഭരണഘടന നിലവില്‍ വന്ന ഏഴുപതിറ്റാണ്ടിനിപ്പുറവും ഇന്ത്യന്‍ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

WATCH THIS VIDEO: