Kerala News
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 19, 12:19 pm
Wednesday, 19th May 2021, 5:49 pm

തിരുവനന്തപുരം: സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാകും. പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങള്‍ ഉന്നയിച്ച് അവധിയില്‍ പോയതാണ് അദ്ദേഹം.

കളമശേരിയില്‍ നിന്നുള്ള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് രണ്ടാം പിണറായി സര്‍ക്കാരില്‍ വ്യവസായി വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുമെന്നാണ് വിവരം.

മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണ കേസുകളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ദേശാഭിമാനി ചീഫ് എഡിറ്ററായി പാര്‍ട്ടി നിയമിച്ചിരിക്കുന്നത്.

നിലവില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവന്‍ പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deshabhimani Chief Editor Kodiyeri Balakrishnan CPIM