| Friday, 15th September 2017, 12:42 pm

'പശു രാഷ്ട്രീയത്തില്‍ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട്'; ഇന്ത്യന്‍ താരങ്ങളെ പശുവിനോട് താരതമ്യം ചെയ്ത് ' ടു കൗ തിയറി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും പശുരാഷ്ട്രീയം പത്തി വിടര്‍ത്തി ആടുകയാണ്. എന്നാല്‍ പശുവിനെ രാഷ്ട്രീയത്തില്‍ മാത്രമല്ല കായികത്തിലും ഒരു സിമ്പലായി കണക്കാക്കുകയാണ് ഇവിടെ. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്കറ്റ് ലോഞ്ചാണ് പശുവിനെ പ്രതീകമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നത്.

“ടു കൗ തിയറി” എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന തിയറിയില്‍ ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവമാണ് സരസമായി അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് ലോഞ്ചിന്റെ ലേഖകനായ ശിവറാം ബേല്‍ ആണ് പുതിയ തിയറിയുമായി രംഗത്തെത്തിയിരിക്കുന്നത്.


Also Read:  ‘നിങ്ങളില്‍ നിന്നുമിത് പ്രതീക്ഷിചില്ല, സിക്കിം ജനതയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ് ഈ വാക്കുകള്‍’; പ്രിയങ്കയ്ക്ക് ബൈജുങ് ബൂട്ടിയയുടെ മറുപടി


ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ് ലിയും എം.എസ് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും അശ്വിനുമെല്ലാം ഈ തിയറിയുടെ ഇരകളാകുന്നുണ്ട്. അതേസമയം, പശുവിന്റെ പേരിലുള്ള തിയറിയ്‌ക്കെതിരെ ഗോരക്ഷകരുടെ ആക്രമണമൊന്നും ഉണ്ടാകരുതെന്നും ക്രിക്കറ്റ് ലോഞ്ച് ആവശ്യപ്പെടുന്നുണ്ട്.

ചിത്രങ്ങള്‍ കാണാം

2

3

4

5

6

8

9

10

We use cookies to give you the best possible experience. Learn more