ലിംഗായത്തുകള്‍ക്കോ, കുറുബകള്‍ക്കോ സീറ്റ് കൊടുത്താലും മുസ്‌ലിങ്ങള്‍ക്ക് നല്‍കില്ല; വിദ്വേഷ പരാമര്‍ശവുമായി കര്‍ണ്ണാടക മന്ത്രി
national news
ലിംഗായത്തുകള്‍ക്കോ, കുറുബകള്‍ക്കോ സീറ്റ് കൊടുത്താലും മുസ്‌ലിങ്ങള്‍ക്ക് നല്‍കില്ല; വിദ്വേഷ പരാമര്‍ശവുമായി കര്‍ണ്ണാടക മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th November 2020, 10:33 pm

 

ബെംഗളൂരു: ബെലഗാവി ലോക് സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന വിദ്വേഷ പരാമര്‍ശവുമായി കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ. എസ് ഈശ്വരപ്പ.

ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമാണ് ബെലഗാവിയെന്നും അതിനാല്‍ ഹിന്ദു സമുദായാചാരങ്ങള്‍ പിന്തുടരുന്നയാള്‍ക്ക് മാത്രമേ സീറ്റ് നല്‍കൂവെന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്.

ബി.ജെ.പിയില്‍ കുറുബ, ലിംഗായത്ത്, വോക്കലിഗ, ബ്രാഹ്മണര്‍, എന്നിവരെ പറ്റി യാതൊരു ചോദ്യങ്ങളുമില്ല. നമ്മളെല്ലാം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇതാണ് ശരിയായ ജനാധിപത്യരീതി. വേറൊരു പാര്‍ട്ടിയും ബി.ജെ.പിയെ പോലെ ഇത്തരത്തില്‍ ജനാധിപത്യക്രമം പാലിക്കുന്നില്ല, ഈശ്വരപ്പ പറഞ്ഞു.

ബെലഗാവിയിലെ സ്ഥാനാര്‍ത്ഥിയെ ദേശീയ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ നിശ്ചയിക്കുള്ളു. ജനങ്ങളുടെ വിശ്വാസം നേടി ജയിക്കാന്‍ കഴിവുള്ളയാളെ മാത്രമേ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ലിംഗായത്തുകള്‍ക്കോ, ബ്രാഹ്മണര്‍ക്കോ, കുറുബകള്‍ക്കോ സീറ്റ് നല്‍കിയാലും ഒരു മുസ്‌ലിമിന് സീറ്റ് നല്‍കില്ല. ഹിന്ദുക്കളുടെ കേന്ദ്രമാണ് ബെലഗാവി. ഇവിടെ മുസ്‌ലീമിന് സീറ്റ് നല്‍കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല, ഈശ്വരപ്പ പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ച കേന്ദ്രമന്ത്രി സുരേഷ് അംഗഡിയുടെ മരണത്തെത്തുടര്‍ന്ന് ബെലഗാവി ലോക് സഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെങ്കിലും ഇതുസംബന്ധിച്ച തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ഇതാദ്യമായല്ല ഇത്തരം വിദ്വേഷപരമാര്‍ശവുമായി ഈശ്വരപ്പ രംഗത്തെത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കോപ്പാളില്‍ വെച്ച് നടന്ന ഒരു ചടങ്ങിനിടെയും ഈശ്വരപ്പ ഇത്തരം പരാമര്‍ശം നടത്തിയിരുന്നു. ബി.ജെ.പിയില്‍ വിശ്വസിക്കാത്തവരായ മുസ്‌ലിങ്ങള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Derogatory Comments Aganist Muslims By Karnataka Minister