ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാന്‍. യു.പി.എ സര്‍ക്കാരും എന്‍.ഡി.എ സര്‍ക്കാരും പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലുകളുടെ കണക്ക് നിരത്തിയായിരുന്നു ഡെറിക് ഒബ്രയാന്‍ വിമര്‍ശനം.
‘ബില്ലുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന ഇടമാണ് പാര്‍ലമെന്റ്. ഈ സെഷന്‍ എത്രത്തോളം ഭയപ്പെടുത്തുന്നുവെന്ന് ഈ ചാര്‍ട്ട് കണ്ടാല്‍ മനസിലാകും. ഇതിപ്പോള്‍ നിയമം പാസാക്കുകയാണോ അതോ പിസാ ഓര്‍ഡര്‍ ചെയ്യുകയാണോ?’
പ്രതിപക്ഷത്തെ തൃണവല്‍ഗണിച്ച് പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ലമെന്റ് സമിതിക്കോ സെലക്ട് സമിതിക്കോ വിടാതെ മോദിസര്‍ക്കാര്‍ ഒരുമാസത്തിനിടെ പാസാക്കിയെടുത്തത് 14 ബില്ലുകളാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത് 30 ബില്ലുകളും. ഇതില്‍ ലോക്സഭയില്‍ മാത്രം പാസായതാകട്ടെ, 20 ബില്ലുകളും.
WATCH THIS VIDEO: