| Friday, 8th November 2019, 9:04 am

വയനാട്ടില്‍ ആദിവാസി ദളിത് വിഭാഗക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ കുറയുന്നുവെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള വയനാട്് ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുള്ള ആക്ടിന്റെ കീഴില്‍ രേഖപ്പെടുത്തിയ കേസുകള്‍ കുറയുന്നതായി കണ്ടെത്തല്‍.

വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത കൂടിക്കാഴ്ചയില്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.കെ കുബേരന്‍ നമ്പൂതിരി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2019ല്‍ ഇത്തരം കേസുകള്‍ കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിവിധ വകുപ്പുകളിലായി 102 കേസുകള്‍ 2016ലെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ 2019 ഒക്ടോബര്‍ 31 വരെ 37കേസുകള്‍ ആദിവാസികളുമായി ബന്ധപ്പെട്ടും 17 കേസുകള്‍ ദളിത് വിഭാഗവുമായി ബന്ധപ്പെട്ടും മൊത്തം 57 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതില്‍ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് 31 കേസുകളിലാണ്. അതില്‍ നാലെണ്ണം തെറ്റായ കേസുകളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പി.കെ കുബേരന്‍ പറഞ്ഞു.

2017ല്‍ 60 കേസുകളും 2018ല്‍ 77 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ആക്ടിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ പൊലീസിന് സാധിച്ചതുകൊണ്ടാണ് കേസുകളുടെ എണ്ണം കുറയക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി ദളിത് വിഭാഗത്തില്‍പ്പെടുന്ന ഇരകള്‍ക്ക് നിയമോപദേശം നല്‍കുന്നതില്‍ പബ്ലിക് പ്രോസിക്യൂട്ടറോട് നിര്‍ദേശിച്ചത് ജില്ലാ കളക്ടര്‍ എ. ആര്‍ അജയകുമാറാണ്.

Latest Stories

We use cookies to give you the best possible experience. Learn more