അമ്പലം പൊളിച്ചാണ് പള്ളി പണിതത്; അജ്മീർ പള്ളിയിൽ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന് മേയർ
national news
അമ്പലം പൊളിച്ചാണ് പള്ളി പണിതത്; അജ്മീർ പള്ളിയിൽ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന് മേയർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 9:29 am

ജയ്പൂര്‍: അജ്മീരിലെ അധയ് ദിന്‍കാ ജൊന്‍പുരി പള്ളിയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന ആവശ്വവുമായി അജ്മീര്‍ ഡെപ്യൂട്ടി മേയര്‍ നീരജ് ജെയിന്‍. ശനിയാഴ്ചയാണ് മേയര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ സംഘടനകളുടെ അകമ്പടിയോടെ അടുത്തിടെ ജൈന സന്യാസിമാരുടെ ഒരു സംഘം പള്ളി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്‌കൃത സ്‌കൂളിന്റെയും ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങള്‍ പള്ളിയില്‍ കാണാന്‍ സാധിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. സ്ഥലത്ത് സര്‍വേ നടത്തിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന സംഘപരിവാര്‍ സംഘടനകളുടെ അവകാശവാദം കൂടെ കണക്കിലെടുത്താണ് മേയറിന്റെ പ്രസ്താവന.

ഇതിന് മുമ്പും പള്ളി നിലനില്‍ക്കുന്ന സ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം തങ്ങള്‍ ഉയര്‍ത്തിയിരുന്നതായും മേയര്‍ കൂട്ടിച്ചേര്‍ത്തു.

‘നേരത്തെ, ഈ സ്ഥലം സരസ്വതി കാന്തഭരണ മഹാവിദ്യാലയമായിരുന്നു. ആക്രമണകാരികള്‍ പിടിച്ചെടുത്ത് അത് തകര്‍ക്കുകയായിരുന്നു. ഇവിടം സംരക്ഷിക്കണമെന്ന് ഇതിന് മുമ്പും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു,’ നീരജ് ജെയിന്‍ പറഞ്ഞു.

പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം അവിടെ മുമ്പൊരു ക്ഷേത്രവും സംസ്‌കൃത സ്‌കൂളും ഉണ്ടായിരുന്നു എന്നാണ് ജൈന സന്യാസിമാർ അവകാശപ്പെട്ടത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും അവർ കൂട്ടിച്ചേർത്തു.

പിന്നാലെ അജ്മീറിലെ ബി.ജെ.പി പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തു. അയോധ്യ, കാശി വിശ്വനാഥ്, മഥുര എന്നിവയുടെ മാതൃകയിൽ അജ്മീരിലെ പള്ളിനില്‍ക്കുന്ന സ്ഥലവും തിരിച്ചുപിടിച്ച് സംരക്ഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ജൈന സന്യാസി സുനില്‍ സാഗറിനൊപ്പം രാജസ്ഥാനിലെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ നേതാക്കളാണ് പ്രദേശം സന്ദര്‍ശിച്ചത്.

ഗണപതിയുടെതോ അല്ലെങ്കില്‍ യക്ഷന്റെ സാദൃശ്യമുള്ള ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ തങ്ങള്‍ കണ്ടെന്നാണ് പള്ളി സന്ദര്‍ശിച്ചതിന് ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

‘വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ താക്കോല്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് അകത്ത് കയറാന്‍ കഴിഞ്ഞില്ല. മുഗളന്മാര്‍ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ പഴയ ഘടന മാറ്റി പുതിയ രൂപം നല്‍കുകയായിരുന്നു,’ പള്ളി സന്ദര്‍ശിച്ചതിന് ശേഷം സംഘം മാധ്യമങ്ങളോട് പറഞ്ഞു. പഴയ രൂപം തിരിച്ച് കൊണ്ടുവരാന്‍ പ്രദേശത്ത് സംസ്‌കൃത സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പള്ളി നില്‍ക്കുന്ന പരിസരത്ത് സര്‍വേ നടത്തിയാല്‍ കൂടുതല്‍ വിഗ്രഹങ്ങള്‍ കണ്ടെത്താനാകുമെന്നും അതിന് അനുമതി നല്‍കണമെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം. പ്രദേശം ആരുടെതാണോ അത് അവര്‍ക്ക് തിരികെ നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് പള്ളി.

Content Highlight: Deputy Mayor adds fuel to demand for ASI survey of Ajmer mosque