ജയ്പൂര്‍: സാധാരണ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഉദ്യോഗസ്ഥരോട് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. അതില്‍ വീഴ്ച വരുത്തുന്നവരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ പരാജയത്തിന് ശേഷം സച്ചിന്‍ പൈലറ്റ് ആരംഭിച്ച സന്ദര്‍ശനത്തിന്റെ ഭാഗമായി ഉദയ്പൂര്‍, ജലോര്‍, സിരോഹി, പാലി ജില്ലകളില്‍ എത്തിയതായിരുന്നു സച്ചിന്‍ പൈലറ്റ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളറിയാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുക എന്ന രീതിയാണ് സച്ചിന്‍ പൈലറ്റ് ആരംഭിച്ചിരിക്കുന്നത്.
ഇത്തരം സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ലോറിലെ കസേല ഗ്രാമത്തില്‍ ജയ് കിഷന്‍ എന്ന കര്‍ഷകന്റെ വീട്ടില്‍ സച്ചിന്‍ പൈലറ്റ് രാത്രി ചെലഴിച്ചിരുന്നു.