ന്യൂദല്‍ഹി: തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മാര്‍ച്ച് സംഘടിപ്പിക്കുന്നതിനായി ദല്‍ഹിയിലേക്കുള്ള യാത്രയിലാണെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെറ്റായ സന്ദേശം പടര്‍ത്തരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. ദയവുചെയ്ത് വ്യാജ സന്ദേശം പ്രചരിപ്പിക്കരുത്. ജമാ മസ്ജിദിലേക്കുള്ള യാത്രയിലാണ്’, ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു.
പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ജന്ദര്‍മന്തിറില്‍ ഇന്നുമുതല്‍ അനിശ്ചിതകാലം നിരാഹാരം കിടക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് നോര്‍ത്ത് ദല്‍ഹിയിലെ ജമാ മസ്ജിദ് പരിസരത്തുവെച്ച് ജന്ദര്‍മന്തിറിലേക്ക് മാര്‍ച്ച് നടത്തി ശേഷം നിരാഹാരം ആരംഭിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഇന്ത്യാ ഗേറ്റിന് പരിസരത്തും ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയുടെ പരിസരത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാര്‍ത്ഥികളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള തീരുമാനം. ഭീം ആര്‍മിയോടൊപ്പം ജാമിഅയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ