ഡെന്നീസ് ജോസഫ് ഓര്‍മ്മയാകുകയാണ്. മലയാള സിനിമയ്ക്ക് സൂപ്പര്‍ഹിറ്റുകളേയും സൂപ്പര്‍ സ്റ്റാറുകളേയും സമ്മാനിച്ച എഴുത്തുകാരന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി ഡയലോഗുകളും ബാക്കിയാക്കുകയാണ്…
ഡെന്നീസ് ജോസഫിന്റ ഹിറ്റായ സിനിമാ ഡയലോഗുകളില്‍ ചിലത്
രാജാവിന്റെ മകന്‍
മനസില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.
രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്… ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്… കിരീടവും ചെങ്കോലും സിംഹാസനവും ഉള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു… പ്രിന്‍സ്… രാജകുമാരന്‍… രാജാവിന്റെ മകന്‍.
യെസ് ഐ ആം എ പ്രിന്‍സ്… അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍
(മോഹന്‍ലാല്‍)
ഭൂമിയിലെ രാജാക്കന്മാര്‍
എന്നെ വെള്ളത്തിലിറക്കിയിട്ട് ഈ വഞ്ചി തുഴയാമെന്ന് സാര്‍ വ്യാമോഹിക്കേണ്ട. ഈ വള്ളം ഞാന്‍ മുക്കും. 20 എം.എല്‍.എമാര്‍ എന്റെ കൈയിലാണ്. സോറി 21 ഭരണകക്ഷി എം.എല്‍.എമാര്‍ എന്റെ കൈയിലാണ്. എന്നെ തൊട്ടാല്‍ നാളെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം വരും. ഈ വള്ളം മുങ്ങും. പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഞാന്‍ വേറെ വള്ളമിറക്കും. ഞാനായിരിക്കും അതിന്റെ അമരക്കാരന്‍.
ഞാന്‍ മുഖ്യമന്ത്രിയായാല്‍ പിന്നെ നിങ്ങളുടെ അന്ത്യമായിരിക്കും.
എനിക്ക് വേണ്ടി മാത്രമായി ഞാനൊന്നും ചെയ്തിട്ടില്ല. സമ്പാദിച്ചതൊക്കെ ഉമയ്ക്കും നിനക്കും വേണ്ടിയാണ്. പ്രതികാരം നമുക്ക് വേണ്ടിയും. ഇത് തുടങ്ങിയപ്പോഴേ എന്റെ ഫേറ്റ് എനിക്കറിയാം. അതിനിനി വലിയ താമസമില്ല. ഒരു ജോലി കൂടി എനിക്ക് ചെയ്ത് തീര്‍ക്കാനുണ്ട്. ഒരാളുകൂടെ ശേഷിക്കുന്നുണ്ട്. അതുകൂടെ തീര്‍ത്തിട്ടെ ഞാന്‍ പോകൂ.
നിന്നെക്കൊല്ലാന്‍ ഇനിയുമൊരു ജീവപര്യന്തം കൂടെ കാത്തിരിക്കാനുള്ള മനക്കരുത്ത് ഇനിയുമെനിക്കുണ്ട്.
(മമ്മൂട്ടി)
മനു അങ്കിള്‍
1) ഹലോ സ്‌പെയ്‌സ് റിസര്‍ച്ച് സെന്ററല്ലേ… ഞാന്‍ മനുവാണ്. നമ്പ്യാര്‍ സാറില്ലേ…. വന്നാല്‍ ഞാന്‍ വിളിച്ചൂവെന്ന് പറയണേ…ഒരു സര്‍പ്രൈസ് ന്യൂസുണ്ട്… ഇന്ത്യയിലെ ഒരു ശാസ്ത്രജ്ഞനും കണ്ടുപിടിച്ചിട്ടില്ലാത്തതാണ്… വീ ആര്‍ ഇന്‍ ഡെയ്ഞ്ചര്‍.
(മമ്മൂട്ടി)
മനു അങ്കിളേ… ഏലിയന്‍സ്.. എക്‌സ്ട്രാ ടെറസ്റ്ററിയന്‍സ്…ഈറ്റി… പാറ്റ… നമ്മുടെ പാറ്റ… ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ.
2)നിങ്ങള് സിനിമ കാണാറില്ലേ… ഞാന്‍ കള്ളനൊന്നുവല്ല… അത്യാവശ്യം സിനിമയില്‍ ഒക്കെ അഭിനയിക്കുന്ന ആളാ… പേര് മോഹന്‍ലാല്‍..
(മോഹന്‍ലാല്‍)
3)കഴിഞ്ഞ വര്‍ഷം എനിക്ക് നഷ്ടപ്പെട്ട ധീരതയ്ക്കുള്ള അവാര്‍ഡ് ഈ വര്‍ഷം ഞാന്‍ നേടിയെടുക്കും. വെള്ളത്തില്‍ പോയെന്ന് വിചാരിച്ച് മിന്നല്‍ പ്രതാപന്റെ വീര്യമൊന്നും അലിഞ്ഞുപോയിട്ടില്ലെടാ…
(സുരേഷ് ഗോപി)
നമ്പര്‍ 20 മദ്രാസ് മെയില്‍
മിസ്റ്റര്‍ മമ്മൂട്ടി അല്ലേ… ഐ ആം ടോണി കുരിശിങ്കല്‍..ഞാന്‍ സാറിന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടാണ്… സാറിന്റെ നല്ല ആക്ടിംഗാണ്. പിന്നെ സത്യം പറഞ്ഞാല്‍ അസൂയയുണ്ട്…
(മോഹന്‍ലാല്‍)
കോട്ടയം കുഞ്ഞച്ചന്‍
1) കാഞ്ഞിരപ്പള്ളി പാപ്പച്ചന്റെ ഉറ്റസുഹൃത്തായ ശ്രീ മോഹന്‍ലാല്‍ ഉടനെ തന്നെ ഇവിടെ എത്തുന്നതാണ്. നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് സംശയിക്കുന്നുണ്ടാകും. പക്ഷെ മോഹന്‍ലാല്‍ വരും, വരില്ലേ… വരും.
(ജഗതി ശ്രീകുമാര്‍)
2) ചതി…ചതി…ചതി…ചതി… സംവിധായകന്‍ ജോഷി എന്നെ ചതിച്ചാശാനെ…കുടിച്ച വെള്ളത്തില്‍ പോലും സിനിമാക്കാരെ വിശ്വസിക്കരുതെന്ന് എന്റെ ആശാനെന്നോട് പറയുമായിരുന്നാശാനേ…
(മമ്മൂട്ടി)
ആകാശദൂത്
അങ്ങനെ എളുപ്പത്തിലൊന്നും ഞാനവളെ മരിക്കാന്‍ വിട്ടുകൊടുക്കില്ലച്ചോ… എന്റെ നാല് കുഞ്ഞുങ്ങളുടെ തള്ളയാച്ചോ അവള്. അവള് പോയാ പിന്നെ അതിങ്ങള്‍ക്കാരുണ്ട്, എനിക്കാരുണ്ട്.. അനാഥാലയത്തില്‍ ഭക്ഷണവും സംരക്ഷണവും ഉണ്ടായിരുന്നു. അതൊക്കെ വേണ്ടാന്ന് വെച്ച് ഭാവിയിലേക്കൊന്നും നോക്കാതെ പതിനാല് കൊല്ലത്തിന് മുന്‍പ് എന്റെ കൂടെ എറങ്ങിതിരിച്ചാതച്ചോ അവള്.. അവളെ ഞാന്‍ മരിക്കാന്‍ വിടില്ല. ചികിത്സിപ്പിക്കും….എനിക്കുള്ളതെല്ലാം വിറ്റിട്ടാണേല്‍ അങ്ങനെ. അല്ലേല്‍ കടം വാങ്ങിക്കും… അതുവല്ലേല്‍ എരക്കും. അല്ലേല്‍ ഞാന്‍ മോട്ടിക്കും അച്ചോ… മോട്ടിക്കും.. എന്നാലും ഞാന്‍ മരണത്തിന് വിട്ടുകൊടുക്കില്ലച്ചോ
(മുരളി)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക