വെങ്കയ്യ നായിഡുവിനും കെ.കെ മുഹമ്മദിനും വേദി അനുവദിച്ച ഫറുഖ് കോളെജ് ‘ചന്ദ്രശേഖര്‍ ആസാദിനെ’ പങ്കെടുപ്പിച്ചു കൊണ്ട് നടത്താന്‍ തീരുമാനിച്ച പരിപാടിക്ക് അനുവാദം നല്‍ക്കാത്തത് എന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ലെന്നും ഫ്രറ്റേണിറ്റി ഫറുഖ് കോളെജ് പ്രസിഡന്റ് വാസീല്‍ ഹമീദ് പറഞ്ഞു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റ് ഫെബ്രുവരി 7 ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും പരിപാടിയില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കുന്നുണ്ട്.
ഫ്രറ്റേണിറ്റിയുടെ പോസ്റ്റ് പൂര്‍ണരൂപം,
ഒട്ടും പ്രിയം തോന്നാത്ത ഫാറൂഖ് കോളേജിന്റെ തലപ്പത്തുള്ളവരോട്,
ആരുടേയും അനുവാദം വാങ്ങിയിട്ടല്ല, ഇന്ത്യയില്‍ CAA വിരുദ്ധ പോരാട്ടം നടത്തുന്നത് എന്ന് ഒന്നും കൂടി ഓര്‍മിപ്പിച്ച് കൊള്ളട്ടെ,
നാളെ സോഷിയോളജി ഡിപ്പാര്‍ട്‌മെന്റ് ന് കീഴില്‍ ‘ചന്ദ്രശേഖര്‍ ആസാദിനെ’ പങ്കെടുപ്പിച്ചു കൊണ്ട് നടത്താന്‍ തീരുമാനിച്ച പരിപാടിക്ക് അനുവാദം നല്‍ക്കാത്തത് എന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. !
നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
സങ്കി രാഷ്ട്രീയത്തില്‍ നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള വെങ്കയ്യ നായിഡുവിനും ഹിന്ദുത്വ വാദികള്‍ക്ക് വേണ്ടി ചരിത്രം രചിക്കുന്ന കെ കെ മുഹമ്മദിനും ഉള്ള ‘ യോഗ്യത’ ചന്ദ്ര ശേഖര്‍ ആസാദിനില്ലാത്തതാണ് കഴിയാത്തതാണ് നിങ്ങളുടെ പ്രശനമെങ്കില്‍ ഒന്നും പറയാനില്ല.
കേരളത്തിലെ മുഴുവന്‍ കാമ്പുസുകളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന caa വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച ചരിത്രം ഞങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളുടെ ഇത്തരത്തിലുള്ള ചരിത്രബോധമില്ലായ്മയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഞങ്ങള്‍ക്കറിയാം !